390 ഒഴിവുകളിലേക്ക് എന്‍.ഡി.എ പ്രവേശനം

രാജ്യത്തിന്‍െറ കര-നാവിക-വ്യോമ അതിര്‍ത്തികള്‍ കാക്കാന്‍ യുവാക്കളെ ആവശ്യമുണ്ട്. 390 ഒഴിവുകളിലേക്ക് നാഷനല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി നടത്തുന്ന പരീക്ഷ വഴിയുള്ള തെരഞ്ഞെടുപ്പിന് അപേക്ഷിക്കാന്‍ സമയമായി. യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കരസേന (208), വ്യോമസേന (72), നാവികസേന (55) എന്നിങ്ങനെയാണ് ഒഴിവുകള്‍. അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. അപേക്ഷകര്‍ 1998 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. 
നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ 139ാമത് കോഴ്സ് ഏപ്രില്‍ 23നും ഇന്ത്യന്‍ നേവല്‍ അക്കാദമിയുടെ 101ാമത് കോഴ്സ് 2018 ജനുവരി രണ്ടിനുമാണ് തുടങ്ങുക. ആര്‍മി വിങ്ങിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്റ്റേറ്റ് ബോര്‍ഡ്/ യൂനിവേഴ്സിറ്റി അംഗീകരിച്ച 12ാം ക്ളാസ് വിജയമാണ് യോഗ്യത. നാവിക സേനയിലേക്കും വ്യോമസേനയിലേക്കും അപേക്ഷിക്കുന്നവര്‍ക്ക് ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ വിഷയമായി 12ാം ക്ളാസ് ജയിച്ചിരിക്കണം. 
എഴുത്തുപരീക്ഷ. സൈക്കോളജിക്കല്‍ ആറ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്‍റലിജന്‍സ് ആന്‍ഡ് പേഴ്സനാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഏപ്രില്‍ 23നാണ് എഴുത്തുപരീക്ഷ. നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍.
അപേക്ഷ ഫീസ്: 100 രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ അസോസിയേറ്റ് ബാങ്കുകളോ വഴി ഓണ്‍ലൈനായി ഫീസ് അടക്കാം. www.upsconline.nic.in വഴി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.