തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ മഹേന്ദ്രഗിരി െഎ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ വിവിധ ഡിസിപ്ലിനുകളിൽ ടെക്നീഷ്യൻ, ട്രേഡ് അപ്രൻറീസുകളെ ആവശ്യമുണ്ട്. ടെക്നീഷ്യൻ അപ്രൻറീസിന് എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമക്കാർക്കും ട്രേഡ് അപ്രൻറീസിന് െഎ.ടി.െഎ ട്രേഡുകാർക്കും അപേക്ഷിക്കാം.
ട്രേഡ് അപ്രൻറീസിൽ ലഭ്യമായ ഡിസിപ്ലിനുകളും ഒഴിവുകളും: ഫിറ്റർ -15, വെൽഡർ -8, ഇലക്ട്രീഷ്യൻ -8, ടർണർ -2, മെഷ്യനിസ്റ്റ് -2, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്)-2, ഡ്രാഫ്റ്റ്സ്മാൻ -സിവിൽ -7, ഇലക്ട്രോണിക് മെക്കാനിക്/മെക്കാനിക് റേഡിയോ ആൻഡ് ടെലിവിഷൻ-4, ഇൻസ്ട്രുെമൻറ് മെക്കാനിക് -2, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷൻ മെക്കാനിക് -ഒന്ന്, മെക്കാനിക് ഡീസൽ -8, കാർപൻറർ-2, ഇൻസ്ട്രുമെൻറ് മെക്കാനിക് (കെമിക്കൽ പ്ലാൻറ്)-ഒന്ന്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്/കമ്പ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -18. ആകെ 80 ഒഴിവുകൾ േട്രഡ് അപ്രൻറീസിലുണ്ട്. േയാഗ്യത: എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡ്/ഡിസിപ്ലിനിൽ എൻ.സി.വി.ടിയിൽനിന്നുള്ള െഎ.ടി.െഎ സർട്ടിഫിക്കറ്റും ഉണ്ടാകണം.
മെക്കാനിക് ഡീസൽ, കാർപൻറർ ട്രേഡ് അപ്രൻറിസ് പരിശീലന കാലാവധി രണ്ടു വർഷവും മെറ്റല്ലാ ട്രേഡ്/ഡിസിപ്ലിനുകൾക്കും പരിശീലന കാലാവധി ഒരു വർഷവുമാണ്. പ്രതിമാസ സ്റ്റൈപൻഡ് 7200 രൂപ. എന്നാൽ, ചില ട്രേഡ്/ഡിസിപ്ലിനുകളിലെ അപ്രൻറിസുകൾക്ക് 6400 രൂപയാണ് ലഭിക്കുക. ടെക്നീഷ്യൻ അപ്രൻറിസ് വിഭാഗത്തിൽ ലഭ്യമായ ഡിസിപ്ലിനുകളും ഒഴിവുകളും: മെക്കാനിക്കൽ -13, ഇലക്ട്രിക്കൽ -7, ഇലക്ട്രോണിക്സ് -12, കെമിക്കൽ-5, സിവിൽ -7, കമേഴ്സ്യൽ പ്രാക്ടീസ് -15. ആകെ 59 ഒഴിവുകളാണ് ടെക്നീഷ്യൻ അപ്രൻറിസ് വിഭാഗത്തിലുള്ളത്. പരിശീലനകാലം ഒരു വർഷം.
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് അംഗീകൃത എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. കമേഴ്സ്യൽ പ്രാക്ടിസ് ഡിസിപ്ലിന് ഇതേ ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് അംഗീകൃത ഡിേപ്ലാമ ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2015, 16, 17 വർഷങ്ങളിൽ ഡിപ്ലോമ നേടിയവരെ മാത്രമേ ടെക്നീഷ്യൻ അപ്രൻറിസിന് പരിഗണിക്കൂ. പ്രതിമാസ സ്െറ്റെപൻഡ് 3542 രൂപ. കമേഴ്സ്യൽ പ്രാക്ടിസ് ഡിസിപ്ലിനിലേക്ക് 26 വയസ്സും മറ്റെല്ലാ ഡിസിപ്ലിനിലേക്കും 35 വയസ്സുമാണ് ഉയർന്ന പ്രായപരിധി. 2.9.2017 വെച്ചാണ് പ്രായപരിധി നിശ്ചയിക്കുക. പട്ടികജാതി/വർഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സിക്കാർക്ക് മൂന്നുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷാേഫാറത്തിെൻറ മാതൃകയും വിശദവിവരങ്ങളും www.iprc.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
നിർദേശാനുസരണം തയാറാക്കിയ അപേക്ഷയും ബന്ധപ്പെട്ട അസ്സൽ രേഖകളും പകർപ്പുകളും സഹിതം മഹേന്ദ്രഗിരിയിലെ െഎ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ സെപ്റ്റംബർ രണ്ടിന് രാവിലെ ഒമ്പതിനും ഒരു മണിക്കും മധ്യേ ഹാജരാകണം. േയാഗ്യതപരീക്ഷക്ക് ലഭിച്ച മാർക്കിെൻറ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. സംശയനിവാരണത്തിന് career@iprc.gov.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
വിലാസം: ISRO Propulsion Complex, Mahendragiri, Tirunelveli Dist., Tamilnadu. വെബ്സൈറ്റ്: www.iprc.gov.in ഗ്രാജ്വേറ്റ് അപ്രൻറിസ് മഹേന്ദ്രഗിരി െഎ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ഗ്രാേജ്വറ്റ് അപ്രൻറിസുളെയും ആവശ്യമുണ്ട്. ഗ്രാജ്വേറ്റ് അപ്രൻറിസ് വിഭാഗത്തിൽ 41ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപൻഡ് 5000 രൂപയാണ്. എൻജിനീയറിങ്, ലൈബ്രറി സയൻസ് ഡിസിപ്ലിനുകളിലാണ് അവസരം. ലഭ്യമായ ഡിസിപ്ലിനുകളും ഒഴിവുകളും: മെക്കാനിക്കൽ -10, ഇലക്ട്രിക്കൽ-5, ഇലക്ട്രോണിക്സ് -10, ഇൻസ്ട്രുമെേൻറഷൻ -2, കെമിക്കൽ-2, കമ്പ്യൂട്ടർ സയൻസ് -5, സിവിൽ -4.
http://www.iprc.gov.inേയാഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക് അംഗീകൃത ബിരുദം. ലൈബ്രറി സയൻസ് ഡിസിപ്ലിനിൽ മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത: ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഫസ്റ്റ് ക്ലാസ് അംഗീകൃത യൂനിവേഴ്സിറ്റി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗ്രാജ്വേറ്റ് അപ്രൻറിസിനായുള്ള ആപ്ലിക്കേഷൻ പോർട്ടൽ ആഗസ്റ്റ് 21 മുതൽ 31വരെ പ്രവർത്തനസജ്ജമാകും. കൂടുതൽ വിവരങ്ങൾക്കായി www.iprc.gov.in സന്ദർശിക്കാവുന്നതാണ്. കേന്ദ്ര ബഹിരാകാശവകുപ്പിനുകീഴിലുള്ള സ്ഥാപനമാണ് മഹേന്ദ്രഗിരിയിലെ െഎ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.