ഐ.ഐ.എം ബാംഗ്ലൂരിൽ: ബി.എസ്‍സി (ഓണേഴ്സ്) ഡേറ്റ സയൻസ്/ ഇക്കണോമിക്സ് കോഴ്സുകൾക്ക് പേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ബാംഗ്ലൂർ (ഐ.ഐ.എം) 2027-31 വർഷം നടത്തുന്ന ബി.എസ്‍സി (ഓണേഴ്സ്) ഇൻ ഡേറ്റ സയൻസ്/ ഇക്കണോമിക്സ് നാലുവർഷം ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഒക്ടോബർ 15നകം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ഹയർസെക്കൻഡറി പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പത്താംക്ലാസ് പരീക്ഷയിൽ 60 ശതമാനം മാർക്കിൽ കുറയരുത്. പ്രായം 1.8.2027ൽ 20 വയസ്സ് കവിയാൻ പാടില്ല.
യു.ജി അഡ്മിഷൻ ടെസ്റ്റ്: കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ മൂന്ന് സെക്ഷനുകളിലായി 60 മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങളുണ്ടാവും. 1. ക്വാണ്ടിറ്റേറ്റീവ് ആൻഡ് ഡേറ്റ ഇന്റർപ്രട്ടേഷൻ (30 ചോദ്യങ്ങൾ). 2. ലോജിക്കൽ റീസണിങ് (15). 3. വെർബൽ എബിലിറ്റി ആൻഡ്റീഡിങ് കോംപ്രിഹെൻഷൻ (15). ആകെ 135 മിനിറ്റ് സമയം അനുവദിക്കും. മാത്തമാറ്റിക്സ് സിലബസ് എൻ.സി.ഇ.ആർ.ടി പന്ത്രണ്ടാം ക്ലാസ് നിലവാരത്തിലായിരിക്കും. യു.ജി ടെസ്റ്റിന് 70, പത്താംക്ലാസ് ബോർഡ് പരീക്ഷക്ക് ലഭിച്ച മാർക്ക് (സ്കോർ 15), മാത്തമാറ്റിക്സിന് ലഭിച്ച മാർക്ക് (സ്കോർ -10) ജൻഡർ ഡൈവേഴ്സിറ്റി (5) എന്നിങ്ങനെ വെയിറ്റേജ് നൽകി വ്യക്തിഗത അഭിമുഖം നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷൻ.
അപേക്ഷാ ഫീസ്: യു.ജി അഡ്മിഷൻ ടെസ്റ്റ് ഫീസ്- 3000 രൂപ. എസ്.സി / എസ്.ടി/ ഒ.ബി.സി/ എൻ.സി.എൽ/ പി.ഡബ്ല്യു.ഡി/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലുള്ളവർക്ക് 2000 രൂപ മതി. സെലക്ഷൻ: നവംബർ 15ന് ഐ.ഐ.എം ബാംഗ്ലൂർ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന യു.ജി അഡ്മിഷൻ ടെസ്റ്റിന്റെയും മറ്റും അടിസ്ഥാനത്തിലാണ് സെലക്ഷൻ.
ഫീസ്: വാർഷിക പ്രോഗ്രാം ഫീസ് ആദ്യത്തെ വർഷം എട്ടരലക്ഷം രൂപ വീതം. തുടർന്നുള്ള വർഷങ്ങളിൽ ഫീസ് നിരക്കിൽ വർധനയുണ്ടാവും. പരീക്ഷാ ഫലം: ഡിസംബർ 15ന് യു.ജി ടെസ്റ്റ് ഫലം പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ജനുവരിയിലുണ്ടാവും. അഡ്മിഷൻ ഓഫർ ലെറ്ററുകൾ ഫെബ്രുവരി മൂന്നാംവാരം പ്രതീക്ഷിക്കാം.
വിശദ വിവരങ്ങൾക്ക്: https://ug.iimb.ac.in/ug-admissions-2027.
അന്വേഷണങ്ങൾക്ക്: ഇ-മെയിൽ- ugadmissions@iimb.ac.in, ഫോൺ: 080-26 993940/41.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.