നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) ലിമിറ്റഡ് അക്കാഡമിക് ഊർജസ്വലരായ ഗ്രാജുവേറ്റ് എൻജിനീയർമാരെ എക്സിക്യൂട്ടീവ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നു. ഇലക്ട്രിക്കൽ (ഒഴിവുകൾ 120, മെക്കാനിക്കൽ 200), ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ (80), സിവിൽ (30), മൈനിങ് (65), ബ്രാഞ്ചുകാർക്കാണ് അവസരം. ‘ഗേറ്റ്-2023’ സ്കോർ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എസ്.സി, എസ്.ടി, ഒ.ബി.സി, എൻ.സി.എൽ, ഇ.ഡബ്ല്യു.എസ് സംവരണമുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബി.ഇ/ബിടെക്/തത്തുല്യ ബിരുദം. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി 55 ശതമാനം മതി.
പ്രായം: 27. നിയമാനുസൃത വയസ്സിളവുണ്ട്. ‘ഗേറ്റ്-2023’ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം https://careers.ntpc.co.inൽ. അപേക്ഷാഫീസ് 300 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, വനിതകൾ എന്നിവർക്ക് ഫീസില്ല. 20 വരെ അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർ 5 ലക്ഷം രൂപയുടെ (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി രണ്ടര ലക്ഷം) സർവീസ് എഗ്രിമെന്റ് ബോണ്ട് സഹിതം പരിശീലനത്തിന് ശേഷം 3 വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് സമ്മതപത്രം നൽകണം. ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവരെ 40,000-1,40,000 രൂപ ശമ്പള നിരക്കിൽ എൻജിനീയർമാരായി നിയമിക്കു. ക്ഷാമബത്ത ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.