Posted On
date_range Updated On
date_range ബി.എം.ആർ.സിയിൽ എൻജിനീയർ
ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ തസ്തികകളിലാണ് നിയമനം. ഇരുതസ്തികകളിലും 30 ഒഴിവുകൾ വീതം. സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക് ഉള്ളവർക്ക് രണ്ടു തസ്തികകളിലേക്കും അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ്ങിൽ ഡിേപ്ലാമക്കാർക്കും അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ അപേക്ഷിക്കാം. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ തസ്തികയിൽ 55,860 രൂപയും അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ 48,280 രൂപയുമാണ് ശമ്പളം. മൂന്നു വർഷത്തേക്കാണ് നിയമനം. ഒാൺൈലനായി അപേക്ഷിക്കാം. പ്രിൻറൗട്ട് തപാലിൽ ജനുവരി 15 നുമുമ്പ് കിട്ടത്തക്കവിധം അയക്കണം. വെബ്സൈറ്റ്: www.bmrc.co.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.