Posted On
date_range Updated On
date_range ഡി.ആർ.ഡി.ഒയിൽ ബിരുദക്കാർക്ക് അവസരം
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിലെ വിവിധ തസ്തികകളിലേക്ക് നിയമനം. 116 ഗ്രാജുവേറ്റ്/ഡിപ്ലോമ ട്രേഡ് അപ്രന്‍റീസ് പോസ്റ്റിലേക്കാണ് നിയമനം.
നവംബർ ഒന്നുമുതൽ 15 വരെ ഡി.ആർ.ഡി.ഒ റിക്രൂട്ട്മെന്റ് 2021ന് അപേക്ഷിക്കാം. ബി.ഇ, ബി ടെക്, ഡിപ്ലോമ, ഐ.ഐ.ടി ബിരുദമുള്ളവർക്കാണ് അവസരം. കൂടുതൽ വിവങ്ങൾ ഡി.ആർ.ഡി.ഒ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. പുതുതായി പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം.
ഒൗദ്യോഗിക വെബ്സൈറ്റായ rac.gov.in ലൂടെ ഓൺലൈനായി അപേക്ഷ നൽകാം. വിദ്യാഭ്യാസം, വയസ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.