Posted On
date_range Updated On
date_range മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെയും ഡ്രൈവർ-കം-അറ്റൻഡന്റുമാരെയും നിയമിക്കുന്നു. മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വാതിൽപ്പടി/വീട്ടുപടിക്കലെ മൃഗസംരക്ഷണ സേവനങ്ങൾ, മൊബൈൽ സർജറി യൂനിറ്റുകൾ, കാൾ സെന്റർ എന്നിവയിലേക്കാണ് നിയമനം. കെ.വി.എസ്.സി രജിസ്ട്രേഷൻ, ലൈറ്റ് മോട്ടോർ ഡ്രൈവിങ് ലൈസൻസ് എന്നിവ വേണം.
ഒഴിവുകൾ ചുവടെ:
- മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വെറ്ററിനറി സർജൻ (BVSc & AH) 156, ശമ്പളം 44,020 രൂപ. പരമാവധി പ്രായം 60.
- ഡ്രൈവർ-കം-അറ്റൻഡന്റ്-156, ശമ്പളം 20,065. യോഗ്യത: ആരോഗ്യമുള്ളവരാകണം. പ്രായം 45.
- മൊബൈൽ സർജറി യൂനിറ്റുകൾ: വെറ്ററിനറി സർജൻ (MVSc സർജറി), ഒഴിവുകൾ 12. ശമ്പളം 61,100. പ്രായം: 60.
- വെറ്ററിനറി സർജൻ (BVSc & AH വിത്ത് സർജറി ട്രെയിനിങ്) ഒഴിവുകൾ 12. ശമ്പളം 56,100. പ്രായം: 60.
- ഡ്രൈവർ-കം-അറ്റൻഡന്റ്: ഒഴിവുകൾ 12. ശമ്പളം: 20,065. പ്രായം: 45.
- കാൾ സെന്ററിലെ ഒഴിവുകൾ-വെറ്ററിനറി സർജൻ (BVSc & AH) ഒഴിവുകൾ 3
- വെറ്ററിനറി സർജൻ (ടെലി വെറ്ററിനറി മെഡിസിൻ (BVSC & AH) - 1, ശമ്പളം 44,020 രൂപ. പ്രായപരിധി 60.
വിജ്ഞാപനം www.ahd.kerala.gov.in, www.cmd.kerala.gov.in ൽ ഏപ്രിൽ ഒമ്പതിന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷഫീസ് വെറ്ററിനറി സർജൻ- 2500 രൂപ; ഡ്രൈവർ-കം-അറ്റൻഡന്റ്- 2000 രൂപ. ഓരോ തസ്തികക്കും ഫീസ് അടക്കം പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.