ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ കണ്ടൻറ് ഒാഡിറ്റർ, സീനിയർ മോണിറ്റർ, മോണിറ്റർ തസ്തികകളിലായി 42 ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. കണ്ടൻറ് ഒാഡിറ്റർ: ഒരു ഒഴിവ്. ജേണലിസം/മാസ് കമ്യൂണിക്കേഷനിൽ പി.ജി ഡിേപ്ലാമയും വിഷ്വൽ മീഡിയയിലോ വാർത്ത ഏജൻസിയിലോ മൂന്നു വർഷത്തെ പരിചയവുമാണ് യോഗ്യത. ദൂരദർശനിൽനിന്നോ ആകാശവാണിയിൽനിന്നോ ന്യൂസ് എഡിറ്റർ/ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ വിരമിച്ചവർക്കും അപേക്ഷിക്കാം.
2. സീനിയർ മോണിറ്റർ: മൂന്ന് ഒഴിവ്. (ഇംഗ്ലീഷ്). ജേണലിസത്തിൽ പി.ജി ഡിേപ്ലാമയും വാർത്ത ഏജൻസിയിലോ മാധ്യമസ്ഥാപനത്തിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ദൂരദർശനിൽനിന്നോ ആകാശവാണിയിൽനിന്നോ ന്യൂസ് എഡിറ്റർ/അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിൽ വിരമിച്ചവർക്കും അപേക്ഷിക്കാം. 3. മോണിറ്റർ: 38 ഒഴിവ്. മലയാളം ആറ് ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർപരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷിക്കുന്ന ഭാഷയിലും പരിജ്ഞാനം വേണം.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. www.becil.com ൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം സ്പീഡ് പോസ്റ്റിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ15. കൂടുതൽ വിവരങ്ങൾക്ക് www.becil.com കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.