യൂനിയൻ പബ്ലിക് സർവിസ് കമീഷൻ കംൈബൻഡ് ഡിഫൻസ് സർവിസസ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം.
1. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡറാഡൂൺ: 2018 ജൂലൈയിലാരംഭിക്കുന്ന 145ാമത് കോഴ്സിലേക്ക്. 100 ഒഴിവുകൾ. 2. ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല: 2018 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിലേക്ക്. 45 ഒഴിവുകൾ
3. എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 2018 ആഗസ്റ്റിലാരംഭിക്കുന്ന ട്രെയ്നിങ് കോഴ്സിലേക്ക്. 32 ഒഴിവുകൾ.
4. ഒാഫിസേഴ്സ് ട്രെയ്നിങ് അക്കാദമി, ചെന്നൈ: 2018 ഒക്ടോബറിൽ ആരംഭിക്കുന്ന 108ാമത് എസ്.എസ്.സി കോഴ്സ്. പുരുഷന്മാർ മാത്രം. 225 ഒഴിവുകൾ.
5. ഒാഫിസേഴ്സ് ട്രെയ്നിങ് അക്കാദമി, ചെന്നൈ: 2018 ഒക്ടോബറിൽ ആരംഭിക്കുന്ന 22ാമത് എസ്.എസ്.സി വിമൻ (നോൺ ടെക്നിക്കൽ) കോഴ്സ്. 12 ഒഴിവുകൾ.
യോഗ്യത: ഇന്ത്യൻ മിലിട്ടറി അക്കാദമി, ഒാഫിസേഴ്സ് ട്രെയ്നിങ് അക്കാദമി എന്നിവിടങ്ങളിൽ പ്രവേശനത്തിന് ബിരുദവും ഇന്ത്യൻ നേവൽ അക്കാദമിയിൽ പ്രവേശനത്തിന് എൻജിനീയറിങ് ബിരുദവും എയർഫോഴ്സ് അക്കാദമിയിൽ പ്രേവശനത്തിന് പ്ലസ്ടുവിൽ ഫിസിക്സും മാത്സും പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദവുമാണ് വേണ്ടത്. എഴുത്തുപരീക്ഷ, ഇൻറർവ്യൂ, പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
200 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും വനിതകൾക്കും അപേക്ഷ ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് https://upsconline.nic.in/ കാണുക. വെബ്സൈറ്റിൽ ONLINE APPLICATION FOR VARIOUS EXAMINATIONS OF UPSC എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
അവസാനതീയതി സെപ്റ്റംബർ എട്ട്. 2017 നവംബർ 19 നായിരിക്കും കംബൈൻഡ് ഡിഫൻസ് സർവിസസ് എക്സാം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.