പെരിയ: വിദ്യാർഥികളുടെ സിവില്‍ സർവിസ് സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കുന്നതിന് കേരള കേന്ദ്ര സർവകലാശാലയില്‍ സിവില്‍ സർവിസസ് അക്കാദമി ആരംഭിച്ചു. സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം നിർവഹിച്ചു. ഏറ്റവും മികച്ച പരിശീലനം വിദ്യാർഥികള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. അത് പ്രയോജനപ്പെടുത്തണം. ലക്ഷ്യം നേടുന്നതിന് കൃത്യമായ ആസൂത്രണവും കഠിനാധ്വാനവും ആവശ്യമാണെന്നും വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി.
സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ് മുഖ്യാതിഥിയായി. സിവില്‍ സർവിസ് നേടിയതിന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. മഹത്തായ ലക്ഷ്യങ്ങള്‍ നേടാന്‍ വിദ്യാർഥികളെ പ്രാപ്തമാക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് സാധിക്കും. ഓരോ ആഴ്ചയിലും പഠനം സംബന്ധിച്ച വിലയിരുത്തല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർവകലാശാലയിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികള്‍ക്കാണ് അക്കാദമിയില്‍ പരിശീലനം ലഭിക്കുക. പരീക്ഷയിലൂടെയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.