Posted On
date_range Updated On
date_range വീഡിയോ സ്ട്രിങ്ങർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലയില്‍ രൂപീകരിക്കുന്ന വീഡിയോ സ്ട്രിങ്ങർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിര താമസക്കാരനാകണം, പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടൂ അഭിലഷണീയം. സ്വന്തമായി ഫുൾ എച്ച്.ഡി. പ്രഫഷണൽ കാമറ, ഡ്രൈവിങ് ലൈസന്‍സ്, ദൃശ്യങ്ങൾ വേഗത്തിൽ അയക്കുന്നതിനുള്ള സംവിധാനം എന്നിവയുള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20. അപേക്ഷാ ഫോം www.prd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.