കേന്ദ്രസർക്കാർ സംരംഭമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ലിമിറ്റഡിെൻറ കോട്ടയത്ത് പ്രവർത്തിക്കുന്ന സബ്സിഡയറി സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ലിമിറ്റഡിൽ (എച്ച്.എൻ.എൽ) അപ്രൻറിസ്ഷിപ്പിന് അവസരം. നവംബർ ഒന്ന് കണക്കാക്കുേമ്പാൾ 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അതാത് ട്രേഡുകളിൽ നേടിയ െഎ.ടി.െഎ/െഎ.ടി.സിയാണ് യോഗ്യത. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
www.ncvtmis.gov.in,
www.apprenticeship.gov.in എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്നിൽ രജിസ്റ്റർ ചെയ്തിരിക്കണം. അല്ലാത്തവർക്ക് എഴുത്തുപരീക്ഷയിൽ പെങ്കടുക്കാനാവില്ല. വെബ്സൈറ്റിൽ ‘സ്റ്റുഡൻറ്’ എന്ന വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
തസ്തികകളും ഒഴിവുകളുടെ എണ്ണവും ചുവടെ. പരീക്ഷ തീയതി ബ്രാക്കറ്റിൽ:
ഫിറ്റർ-15 (ഡിസംബർ 12), ഇലക്ട്രീഷ്യൻ-10, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്-2 (ഡിസംബർ 13), ഇൻസ്ട്രുെമൻറ് മെക്കാനിക്-6 (ഡിസംബർ 14), ടേണർ-2, മെക്കാനിക് (മോേട്ടാർ വെഹിക്ൾ) -4, മെഷിനിസ്റ്റ്-1 (ഡിസംബർ 15), വെൽഡർ-5 (ഡിസംബർ 16), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ്-3 (ഡിസംബർ 18).
നിർദിഷ്ട മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പരീക്ഷ കേന്ദ്രം: എച്ച്.എൻ.എൽ ട്രെയിനിങ് സെൻറർ (കളരി), ന്യൂസ്പ്രിൻറ് നഗർ, കോട്ടയം.
പരീക്ഷ ദിവസം രാവിലെ 9.30ന് ഉദ്യോഗാർഥികൾ ഹാജരായിരിക്കണം. യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഉദ്യോഗാർഥികൾ കൈയിൽ കരുതിയിരിക്കണം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.