മുംബൈയിലെ നേവൽ ഡോക്യാർഡിൽ അപ്രൻറിസ്ഷിപ്പിന് അപേക്ഷിക്കാം. 111 ഒഴിവുകളാണുള്ളത്. ഒരു വർഷമാണ് അപ്രൻറിസ്ഷിപ് കാലാവധി. െഎ.ടി.െഎ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ട്രെയിനിങ് നൽകുന്ന ട്രേഡുകൾ: അപേക്ഷിക്കാവുന്ന ട്രേഡുകൾ, ഒഴിവുകളുെട എണ്ണം എന്നീ ക്രമത്തിൽ താഴെ:
1. ഇലക്ട്രോണിക് ഫിറ്റർ: ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് കമ്യൂണിക്കേഷൻ, എക്യൂപ്മെൻറ് മെയിൻറനൻസ്, 49 ഒഴിവ് (ജനറൽ -31, ഒ.ബി.സി -ഒമ്പത്, എസ്.ടി -നാല്, എസ്.സി -അഞ്ച്)
2. ജി.ടി ഫിറ്റർ: ഡീസൽ മെക്കാനിക്, 25 ഒഴിവ് (ജനറൽ -15, ഒ.ബി.സി -അഞ്ച്, എസ്.ടി -രണ്ട്, എസ്.സി -മൂന്ന്)
3. കമ്പ്യൂട്ടർ ഫിറ്റർ: െഎ.ടി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിൻറനൻസ്, ഇലക്ട്രോണിക് മെക്കാനിക്സ്, മെക്കാനിക് റേഡിയോ ആൻഡ് ടി.വി, മെക്കാനിക് കം ഒാപറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം, 10 ഒഴിവ് (ജനറൽ -ആറ്, ഒ.ബി.സി -രണ്ട്, എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്)
4. ബോയ്ലർ മേക്കർ: ഷിപ്റൈറ്റ് സ്റ്റീൽ, വെൽഡർ, ഫിറ്റർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, 12 ഒഴിവ് (ജനറൽ -എട്ട്, ഒ.ബി.സി -രണ്ട്, എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്)
5. വെപ്പൺ ഫിറ്റർ: മെക്കാനിക് മെഷീൻ ടൂൾ, മിൽറൈറ്റ് മെയിൻറനൻസ് മെക്കാനിക്, 15 ഒഴിവ് (ജനറൽ -ഒമ്പത്, ഒ.ബി.സി -മൂന്ന്, എസ്.സി -രണ്ട്, എസ്.ടി -ഒന്ന്)
എട്ടാം ക്ലാസ് വിജയിച്ചശേഷം എൻ.സി.വി.ടി അംഗീകാരമുള്ള െഎ.ടി.െഎ/ ട്രേഡ് ടെസ്റ്റ് പാസായവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 22ന് പ്രായം 14നും 21നും ഇടയിലായിരിക്കണം. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. 137 സെൻറീമീറ്ററെങ്കിലും ഉയരവും 25.4 കിലോഗ്രാം ഭാരവും 3.8 സെൻറീമീറ്റർ നെഞ്ചളവ് വികാസവും വേണം.
എഴുത്തുപരീക്ഷയുടെയും ൈവദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ. എഴുത്തുപരീക്ഷയുടെ കേന്ദ്രം മുംബൈ ആണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരിക്കും ചോദ്യേപപ്പർ. കൂടുതൽ വിവരങ്ങൾക്ക്
www.bhartiseva.com കാണുക. അവസാനതീയതി സെപ്റ്റംബർ 22.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.