Posted On
date_range Updated On
date_range പി.എസ്.സി ഫുൾ ഡിജിറ്റലാവാനൊരുങ്ങി പി.എസ്.സി
തിരുവനന്തപുരം: നിയമന ശിപാർശ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ പി.എസ്.സി. നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർഥികൾക്ക് കാലതാമസം കൂടാതെ, അഡ്വൈസ് മെമ്മോ ലഭിക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി ജൂലൈ ഒന്നുമുതൽ എല്ലാ നിയമനശിപാർശകളും ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമീഷൻ തീരുമാനിച്ചു. ക്യു.ആർ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമനശിപാർശകളാണ് പ്രൊഫൈലിൽ ലഭ്യമാക്കുക. ഇത്തരത്തിൽ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർഗം അയക്കുന്ന രീതി നിർത്തലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.