Posted On
date_range Updated On
date_range ലൈബ്രറി ടെക്നോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ടെക്നോളജി (CLT) യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആധുനിക ലൈബ്രറി മാനേജ്മെന്റിനും ഡിജിറ്റൽ ലൈബ്രറി സേവനങ്ങൾക്കും ആവശ്യമായ നൈപുണ്യം നൽകുന്ന ഈ കോഴ്സിൽ KOHA, DSpace, AI ഗവേഷണ ഉപകരണങ്ങൾ, RFID സംവിധാനങ്ങൾ തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.
- ദൈർഘ്യം: 3 മാസം
- പഠനരീതി: ഓൺ-ക്യാമ്പസ് (Blended Learning)
- ക്രെഡിറ്റുകൾ: 6
- കോഴ്സ് ഫീസ്: ₹35,000 (GST ഉൾപ്പെടെ)
- സീറ്റ്: 30
- യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം _ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (LIS) ബിരുദധാരികൾക്ക് മുൻഗണന നൽകുന്നതാണ്
പ്രവേശനം: ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം ക്രെഡിറ്റുകൾ APAAR ID മുഖേന NAD-ൽ രേഖപ്പെടുത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും https://duk.ac.in/skills/library-technology/ എന്ന സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10, 2026
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.