അജയ്​ ആർ. രാജിന്​  മുഖ്യമന്ത്രിയുടെ അഭിനന്ദനം

കോ​ഴി​ക്കോ​ട്​: കാ​ഴ്​​ച​വൈ​ക​ല്യ​ത്തെ മ​റി​ക​ട​ന്ന്​ സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ജ​യ്​ ആ​ർ. രാ​ജി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ അ​ഭി​ന​ന്ദ​നം. ഫേ​സ്​​ബു​ക്ക്​ പേ​ജി​ലൂ​ടെ​യാ​ണ്​ പി​ണ​റാ​യി അ​ജ​യ്​​യു​ടെ മി​ടു​ക്കി​നെ പു​ക​ഴ്​​ത്തി​യ​ത്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന അ​ജ​യ് ആ​ർ. രാ​ജി​​െൻറ നേ​ട്ടം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 500 ൽ 490 ​മാ​ർ​ക്ക് നേ​ടി​യ അ​ജ​യ് അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​നി​യെ​ക്കാ​ൾ എ​ട്ടു മാ​ർ​ക്കി​ന് മാ​ത്ര​മാ​ണ് പി​റ​കി​ലാ​യ​തെ​ന്ന​തും ന​മു​ക്ക് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.  തു​ട​ർ​പ​ഠ​ന​ത്തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.   തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല സ​െൻറ്​ തോ​മ​സ് സ്കൂ​ളി​ൽ പ​ഠി​ച്ച അ​ജ​യ് ആ​ർ. രാ​ജ്​ കോ​ഴി​ക്കോ​ട്​​ കു​റ്റ്യാ​ടി​ക്ക​ടു​ത്ത്​ കാ​വി​ലും​പാ​റ​യി​ലെ നാ​ഗം​പാ​റ ന​ല്ലോ​ങ്കു​ഴി രാ​ജ​​െൻറ​യും രാ​ധ​യു​ടെ​യും മ​ക​നാ​ണ്. പി​താ​വ്​ രാ​ജ​ൻ ഒാ​േ​ട്ടാ​ഡ്രൈ​വ​റാ​ണ്. ബ്രെ​യി​ലി ലി​പി​യു​ടെ സ​ഹാ​യ​ത്താ​ലാ​യി​രു​ന്നു പ​ഠ​നം.
 
Tags:    
News Summary - ajay r raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.