എയർ ഇന്ത്യ എക്സ്പ്രസിൽ 46 ഒഴിവുകൾ
എയർ ഇന്ത്യ എക്സ്പ്രസിൽ വിവിധ തസ്തികകളിലായി 46 ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തപാൽവഴിയാണ് അപേക്ഷിക്കേണ്ടത്. നവംബർ 14 മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ ലഭിക്കണം. തസ്തിക, ഒഴിവ് എന്ന ക്രമത്തിൽ താഴെ.
മാനേജർ-10, സീനിയർ ഒാഫിസർ-4, അസിസ്റ്റൻറ് കൺട്രോളർ-2, ഒാഫിസർ-10, കോഒാഡിനേറ്റർ-1, സീനിയർ അസിസ്റ്റൻറ്-5, അസിസ്റ്റൻറ് ടെക്നിക്കൽ ലൈബ്രറി-1, ഡെപ്യൂട്ടി മാനേജർ-6, ഡെപ്യൂട്ടി ചീഫ് ഒാഫ് ട്രെയിനിങ്-1, സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ-1, ഡെപ്യൂട്ടി ചീഫ് ഒാഫ് ഫിനാൻസ്-1, ഡെപ്യൂട്ടി ചീഫ് ഒാഫ് (സി.എ.എം.ഒ)-2, അസിസ്റ്റൻറ്-1, ചീഫ് ഒാഫ് െഎ.ടി-1.
ഒാരോ തസ്തികയുടെയും യോഗ്യത, പ്രായം എന്നീ വിവരങ്ങൾ www.airindiaexpress.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷയുടെ മാതൃക വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ചശേഷം യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഇനി പറയുന്ന വിലാസത്തിൽ അയക്കണം. വിലാസം: ദ ചീഫ് ഒാഫ് എച്ച്.ആർ, എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, എയർലൈൻസ് ഹൗസ്, ദർബാർ ഹാൾ റോഡ്, നിയർ ഗാന്ധി സ്ക്വയർ, കൊച്ചി-682016. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.