എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ 36 ഒഴിവുകൾ
എയർ ഇന്ത്യയുടെ സഹസ്ഥാപനമായ തിരുവനന്തപുരത്തെ എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ ജീവനക്കാരെ നിയമിക്കുന്നു. ട്രെയ്നി ട്രേഡ്സ്മാൻ, അസിസ്റ്റൻറ് സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കായിരിക്കും നിയമനം.
കരാർ അടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്കായിരിക്കും നിയമിക്കുക. പിന്നീട് കരാർ നീട്ടിയേക്കാം. വിലാസം: മെയിൻറനൻസ് ട്രെയ്നിങ് ഒാർഗനൈസേഷൻ, എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡ്, മാസ്കറ്റ് േഹാട്ടലിന് സമീപം, പാളയം, തിരുവനന്തപുരം- 695 033. വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ച മാതൃകയിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ തയാറാക്കിയ അേപക്ഷയും എയർ ഇന്ത്യ എൻജിനീയറിങ് സർവിസ് ലിമിറ്റഡിെൻറ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന 1000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം അപേക്ഷകൾ സമർപ്പിക്കാം.
എസ്.സി/എസ്.ടി/വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാഫീസില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 10. കൂടുതൽ വിവരങ്ങൾ www.airindia.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.