Posted On
date_range Updated On
date_range ദേശീയ നിയമ സർവകലാശാലയിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനം
കൊൽക്കത്തയിെല ദി വെസ്റ്റ് ബംഗാൾ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസ്, 2026-28 വർഷത്തെ താഴെ പറയുന്ന മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
- എം.എ-ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദം. സീറ്റുകൾ 50
- എം.എസ് സി ഫോറൻസിക് സയൻസ്. യോഗ്യത: 55 ശതമാനം മാർക്കോടെ ബി.എസ്‍സി. സീറ്റുകൾ 30
- എൽഎൽ.എം-ഡേറ്റ സയ ൻസ് ആൻഡ് ഡേറ്റാ പ്രൊട്ടക്ഷൻ ലോ. യോഗ്യത 55 ശതമാനം മാർക്കോടെ അംഗീകൃത നിയമ ബിരുദം. സീറ്റുകൾ: 40.
സെലക്ഷൻ: മാർച്ച് 29ന് ചെന്നൈ, ഹൈദരാബാദ്, ഡൽഹി, മുംബൈ, ഗുവാഹതി, ഭോപാൽ, കോൽക്കത്ത നടത്തുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nujs.eduൽ ലഭിക്കും.
അപേക്ഷ ഫീസ്: 2000 രൂപ. പട്ടികജാതി/ വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് 1500 രൂപ മതി. https://nujsadm.samarth.edu.in/ എന്ന പോർട്ടലിൽ മാർച്ച് ആറിനകം ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പും ഫീസടച്ച രസീതും admission@nujs.edu എന്ന ഇ-മെയിലിൽ അയക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.