Posted On
date_range Updated On
date_range ഡൽഹി സർക്കാറിൽ 8571 ഒഴിവുകൾ
ഡൽഹി സർക്കാറിനു കീഴിലെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി ഒഴിവുള്ള 8571 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് ടീച്ചർ, നഴ്സിങ് സ്റ്റാഫ്, പേഴ്സനൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവിസ് സെലക്ഷൻ ബോർഡാണ് നിയമനം നടത്തുക.
ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും നിയമനം. വിവരങ്ങൾ: www.dsssbonline.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.