കേന്ദ്ര സർവിസിൽ 4500 ഒഴിവ്
കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫിസുകൾ എന്നിവയിലേക്ക് എൽ.ഡി ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്, ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന കമ്പയിൻഡ് ഹയർ സെക്കൻഡറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം https://ssc.nic.inൽ. ജനുവരി നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രായപരിധി: 18-27. നിയമാനുസൃത ഇളവുണ്ട്. രണ്ടു ഘട്ടമായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷകേന്ദ്രങ്ങളാണ്. ഒന്നാംഘട്ട പരീക്ഷ ഫെബ്രുവരി/മാർച്ചിൽ നടത്തും.
പരീക്ഷ ഘടന, സിലബസ്, തെരഞ്ഞെടുപ്പ് നടപടികൾ എന്നിവ വിജ്ഞാപനത്തിലുണ്ട്. ഏകദേശം 4500 ഒഴിവുണ്ട്. ശമ്പള നിരക്ക് എൽ.ഡി.സി/ജെ.എസ്.എ 19,900 -63,200 രൂപ. ഡേറ്റ എൻട്രി ഓപറേറ്റർ 25,500 -81,100 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.