Posted On
date_range Updated On
date_range കനറാ ബാങ്കിൽ 450 പ്രബേഷനറി ഒാഫിസർ
ബംഗളൂരു ആസ്ഥാനമായ പൊതുമേഖല ബാങ്കായ കനറാ ബാങ്ക് പ്രബേഷനറി ഒാഫിസർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകൃത സ്ഥാപനങ്ങളായ ബംഗളൂരുവിലെ മണിപ്പാൽ േഗ്ലാബൽ എജുക്കേഷൻ സർവിസസ് പ്രൈവറ്റ് ലിമിറ്റഡിെൻറയോ മംഗളൂരുവിലെ എൻ.െഎ.ടി.ടി.ഇ എജുക്കേഷൻ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിെൻറയോ സഹകരണത്തോടെ നടത്തുന്ന ഒരു വർഷ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് നിയമനം. പരിശീലനം പൂർത്തിയാകുന്നേതാടെ ബാങ്കിങ് ആൻഡ് ഫിനാൻസിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ (പി.ജി.ഡി.ബി.എഫ്) യോഗ്യത നേടും. ജനറൽ-227, ഒ.ബി.സി-121, എസ്.സി-67, എസ്.ടി-35 എന്നിങ്ങനെ 450 ഒഴിവുകളാണുള്ളത്.
യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത (എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും 55 ശതമാനം മതി). കമ്പ്യൂട്ടർ പരിജ്ഞാനം വേണം. 2018 ജനുവരി ഒന്നിന് കുറഞ്ഞത് 20 വയസ്സും കൂടിയത് 30 വയസ്സുമായിരിക്കണം.
തെരഞ്ഞെടുപ്പ്: ഒാൺലൈൻ ഒബ്ജക്റ്റിവ് ടെസ്റ്റ്, ഗ്രൂപ് ഡിസ്കഷൻ, പേഴ്സനൽ ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാർച്ച് നാലിനായിരിക്കും ഒാൺലൈൻ ടെസ്റ്റ്. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളായിരിക്കും പരീക്ഷകേന്ദ്രങ്ങൾ.
പി.ജി.ഡി.ബി.എഫ് കോഴ്സ്: ഒമ്പത് മാസത്തെ ക്ലാസ്റൂം പഠനവും ബാങ്ക് ശാഖകളിൽ മൂന്നു മാസത്തെ ഇേൻറൺഷിപ്പും ചേർന്നതാണ് കോഴ്സ്. ഒമ്പതു മാസത്തെ ക്ലാസ്റൂം പഠനം റെസിഡൻഷ്യൽ മാതൃകയിൽ മാത്രമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാകുന്നതോടെ ബാങ്കിൽ പ്രബേഷനറി ഒാഫിസർ ഇൻ ജൂനിയർ മാനേജ്മെൻറ് ഗ്രേഡ് സ്കെയിൽ-I തസ്തികയിലാണ് നിയമനം ലഭിക്കുക.
അപേക്ഷ: www.canarabank.com ലൂടെ ഒാൺലൈനായി അയക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ജനുവരി 31നകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് http://www.canarabank.com/english/careers/recruitment ൽ RP-2/2017-Recruitment of Probationary Officers in JMGS-I on completionof specially designed PGDBF Course” ലിങ്ക് സന്ദർശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.