Posted On
date_range Updated On
date_range എൽ.െഎ.സി ഹൗസിങ് ഫിനാൻസിൽ 262 ഒഴിവ്
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റൻറ്, അസിസ്റ്റൻറ് മാനേജർ തസ്തികകളിലായി 264 ഒഴിവുകളിലേക്ക് അേപക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് തസ്തികകളിൽ വിവിധ സംസ്ഥാനങ്ങളിലായി 164 ഒഴിവാണുള്ളത്. കേരളത്തിൽ ഒഴിവുകളില്ല. അസിസ്റ്റൻറ് മാനേജർ തസ്തികയിൽ ആകെ 100 ഒഴിവാണുള്ളത്.
1. അസിസ്റ്റൻറ്: ഛത്തിസ്ഗഢ് (നാല്), മധ്യപ്രദേശ് (10), ബിഹാർ (ഒമ്പത്), ഝാർഖണ്ഡ് (ഒന്ന്), ഒഡിഷ (ഒമ്പത്), അസം (രണ്ട്), സിക്കിം (ഒന്ന്), ത്രിപുര (ഒന്ന്), പശ്ചിമ ബംഗാൾ (10), ഉത്തർപ്രദേശ് (20), ഉത്തരാഖണ്ഡ് (ഒന്ന്), ഡൽഹി (അഞ്ച്), ഹരിയാന (ഒന്ന്), പഞ്ചാബ് (മൂന്ന്), രാജസ്ഥാൻ (ഒമ്പത്), ചണ്ഡിഗഢ് (മൂന്ന്), കർണാടക (10), ആന്ധ്രപ്രദേശ് (11), തെലങ്കാന (അഞ്ച്), പുതുച്ചേരി (ഒന്ന്), തമിഴ്നാട് (22), ഗോവ (ഒന്ന്) , ഗുജറാത്ത് (10), മഹാരാഷ്ട്ര (15) എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ. 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം.
അസിസ്റ്റൻറ് തസ്തികയിൽ അേപക്ഷിക്കുന്നവർക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രമാണ് അപേക്ഷിക്കാവുന്നത്. പരീക്ഷകേന്ദ്രവും അതേ സംസ്ഥാനത്തുതന്നെയാകാനാണ് സാധ്യത. ആദ്യനിയമനവും അതേ സംസ്ഥാനത്തായിരിക്കുമെങ്കിലും പിന്നീട് സ്ഥലംമാറ്റത്തിന് അവസരമുണ്ടായിരിക്കും. നിയമനം ലഭിച്ച് ആറു മാസം പ്രൊബേഷൻ കാലയളവായിരിക്കും. ശമ്പളസ്കെയിൽ: 13980-860(1)-14840-940(2)-16720-1060(5)-22020-1230(2)-24480-1500(3)-28980-1565(2)-32110
2. അസിസ്റ്റൻറ് മാനേജർ: 60 ശതമാനം മാർക്കോടെ എം.ബി.എ നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. രാജ്യത്തെവിടെയും നിയമനം പ്രതീക്ഷിക്കാം. ഒരു വർഷ ട്രെയ്നിങ് ഉണ്ടായിരിക്കും. ശമ്പളസ്കെയിൽ: 32815-1685(14) -56405 -1755(3) -61670
പ്രായം: 2017 ജൂലൈ ഒന്നിന് 21നും 28നും ഇടയിൽ പ്രായമുള്ളവർക്ക് രണ്ടു തസ്തികയിലും അപേക്ഷിക്കാം. ഒാൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലാണ് നിയമനം. വൈദ്യപരിശോധന ഉണ്ടായിരിക്കും. അപേക്ഷ: ഒാൺലൈനായി അപേക്ഷിക്കാം.
500 രൂപയാണ് അപേക്ഷഫീസ്. അപേക്ഷിക്കാൻ www.lichousing.comൽ Careers കാണുക. അവസാന തീയതി: സെപ്റ്റംബർ ഏഴ്.
അസിസ്റ്റൻറ് മാനേജർ തസ്തികയിൽ ഒക്ടോബർ 10നും അസിസ്റ്റൻറ് തസ്തികയിൽ ഒക്ടോബർ 12നുമാണ് ഒാൺലൈൻ പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.