കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലസ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാഷ്യൻ ടെക്നോളജി (എൻ.െഎ.ഒ.ടി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർവ്യവസ്ഥയിലാണ് നിയമനം. ആകെ ഒഴിവുകൾ 203.
1. േപ്രാജക്ട് സയൻറിസ്റ്റ്: ആകെ ഒഴിവ്-106
2. േപ്രാജക്ട് സയൻറിഫിക് അസിസ്റ്റൻറ്സ്-48
3. േപ്രാജക്ട് ടെക്നീഷ്യൻസ്-21
4. േപ്രാജക്ട് അഡ്മിനിസ്ട്രേഷൻ-28
https://www.niot.res.in എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷിച്ച ശേഷം ഇതിെൻറ ഹാർഡ് കോപ്പിയും അയക്കണം. ഒാൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30ഉം ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി നവംബർ ആറും ആണ്. അസം, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം, മണിപ്പുർ, നാഗാലാൻഡ്, ത്രിപുര, സിക്കിം, ലഡാക്ക് ഡിവിഷനിലുള്ളവർക്ക് ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി നവംബർ 13 ആണ്.ഒാരോ തസ്തികയുടെയും പ്രായം, യോഗ്യത, പരിചയം, ശമ്പളം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
www.niot.res.in/index.php/php/recruitment എന്ന വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് സമർപ്പിച്ചാൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇൗ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ കോപ്പി ഡൗൺലോഡ് ചെയ്തെടുക്കാം. ഇത് പ്രിൻറൗെട്ടടുത്ത ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം ആവശ്യമായ അനുബന്ധ രേഖകൾ സഹിതമാണ് ഇനി പറയുന്ന വിലാസത്തിൽ ഹാർഡ് കോപ്പി അയക്കേണ്ടത്.
വിലാസം: The Director, National institute of Ocean Technology, velacheri Tambaram Main Road, Pallikkaranai, Chennai-600100, INDIA
കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.