ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ 125 ഒഴിവ്

പൊതുമേഖലയിലുള്ള നവരത്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. മാനേജ്മെന്‍റ് ട്രെയ്നി/ഡിസൈന്‍ ട്രെയ്നി തസ്തികകളിലേക്കാണ് നിയമനം. മാനേജ്മെന്‍റ് ട്രെയ്നി-ടെക്നിക്കല്‍ (50), മാനേജ്മെന്‍റ് ട്രെയ്നി-സിവില്‍ (25), ഡിസൈന്‍ ട്രെയ്നി (50) എന്നിങ്ങനെയാണ് ഒഴിവ്. 
 മാനേജ്മെന്‍റ് ട്രെയ്നി: മെക്കാനിക്കല്‍-മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ബിരുദം.
ഇലക്ട്രിക്കല്‍- ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ് ബിരുദം.
ഇലക്ട്രോണിക്സ്- ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/അപൈ്ളഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം. 
മാനേജ്മെന്‍റ് ട്രെയ്നി- സിവില്‍ - സിവില്‍ എന്‍ജിനീയറിങ് ബിരുദം.
ഡിസൈന്‍ ട്രെയ്നി: മെക്കാനിക്കല്‍- മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്.
ഇലക്ട്രിക്കല്‍- ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍.
ഇലക്ട്രോണിക്സ്- ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/അപൈ്ളഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇലക്ട്രോണിക്സ്  ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം. 
പ്രായപരിധി: 2017 ഫെബ്രുവരി ഏഴ് അടിസ്ഥാനത്തില്‍ 28 കഴിയരുത്. തെരഞ്ഞെടുപ്പ്: 2017 ഗേറ്റ് സ്കോര്‍ അടിസ്ഥാനമാക്കി. മികച്ച ഗേറ്റ് സ്കോര്‍ നേടുന്നവരില്‍നിന്ന് അഭിമുഖം നടത്തിയാണ് നിയമനം. 
ഗേറ്റ് സംബന്ധിച്ച വിവരങ്ങള്‍ www.gate.iitr.ernet.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 
തെരഞ്ഞെടുക്കപ്പെടുന്നവര്‍ 52 ആഴ്ചത്തെ പരിശീലനം നേടണം. പരിശീലന കാലയളവില്‍ 16,400 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 16,400-40,500 ശമ്പളനിരക്കില്‍ എന്‍ജിനീയര്‍മാരായി നിയമിക്കും. 
www.halindia.com എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാനുള്ള ലിങ്ക് 2017 ജനുവരി ആറു മുതല്‍ ലഭ്യമാകും. ഫെബ്രുവരി ഏഴു വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.