പ്രസാര്‍ഭാരതിയില്‍ ഒഴിവ്

പ്രസാര്‍ഭാരതിയില്‍ സീനിയര്‍ ആങ്കര്‍ കം കറസ്പോണ്ടന്‍റ് (4), ആങ്കര്‍ കം കറസ്പോണ്ടന്‍റ് (4), ഒൗട്ട്പുട്ട് കോഓഡിനേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. സീനിയര്‍ ആങ്കര്‍ കം കറസ്പോണ്ടന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ഡിപ്ളോമ, ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും ഏഴു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആങ്കര്‍ കം കറസ്പോണ്ടന്‍റാകാന്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ഡിപ്ളോമ, ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.  ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ഡിപ്ളോമ ഏഴു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് ഒൗട്ട്പുട്ട് കോഓഡിനേറ്ററായും അപേക്ഷിക്കാം.
 യോഗ്യരായവര്‍ ഡി.ഡി.ഒ, ഡി.ഡി ന്യൂസ് എന്ന വിലാസത്തില്‍ ഡല്‍ഹിയില്‍ മാറാവുന്ന തരത്തില്‍ 800 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അടച്ചശേഷം prasarbharati.gov.inല്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് അയക്കണം. വിലാസം: അസിസ്റ്റന്‍റ് ഡയറക്ടര്‍, ഡി.ഡി ന്യൂസ്. അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.