ജോധ്പൂര്‍ എയിംസില്‍ 615 നഴ്സ്

അപേക്ഷ ഓണ്‍ലൈന്‍ വഴി •നവംമ്പര്‍ എട്ട് വരെ അപേക്ഷിക്കാം
ജോധ്പൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്സിങ് തസ്തികയില്‍ 615 ഒഴിവുണ്ട്.
 അസിസ്റ്റന്‍റ് നഴ്സിങ് സൂപ്രണ്ട് (15), സ്റ്റാഫ് നഴ്സ് ഗ്രേഡ് 1(50), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (550) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: അസിസ്റ്റന്‍റ് നഴ്സിങ് സൂപ്രണ്ട് ^നാലുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്സി നഴ്സിങ്/ ബി.എസ്സി (പോസ്റ്റ്^സര്‍ട്ടിഫിക്കറ്റ്)/ ബി.എസ്സി(പോസ്റ്റ്^ബേസിക്), ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ അല്ളെങ്കില്‍ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ആറു വര്‍ഷത്തെ പരിചയം.
സ്റ്റാഫ് നഴ്സ് ഗ്രേഡ്^1^ ബി.എസ്സി നഴ്സിങ്, ബി.എസ്സി (പോസ്റ്റ്^സര്‍ട്ടിഫിക്കറ്റ്)/ ബി.എസ്സി(പോസ്റ്റ്^ബേസിക്), ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ അല്ളെങ്കില്‍ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം, മൂന്നു വര്‍ഷത്തെ പരിചയം. സ്റ്റാഫ് നഴ്സ് ഗ്രേഡ് 2^ബി.എസ്സി( നഴ്സിങ്), ബി.എസ്സി (പോസ്റ്റ്^സര്‍ട്ടിഫിക്കറ്റ്)/ ബി.എസ്സി(പോസ്റ്റ്^ബേസിക്), ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ അല്ളെങ്കില്‍ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
അപേക്ഷാ ഫീസ്: 500 രൂപ.(എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍/ സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല). ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ ഇന്‍റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം:www.aiimsjodhpur.edu.inവഴി അപേക്ഷിക്കാം. അവസാന തീയതി നവംമ്പര്‍ എട്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.