റൂര്‍ക്കേല എന്‍.ഐ.ടിയില്‍ 59 ഒഴിവ്

ഒഡിഷയിലെ റൂര്‍ക്കേല എന്‍.ഐ.ടിയില്‍ വിവിധ തസ്തികകളിലായി 59 ഒഴിവുകളുണ്ട്. സൂപ്രണ്ട് (9), ടെക്നിക്കല്‍ അസിസ്റ്റന്‍റ് (12), ടെക്നീഷ്യന്‍ (13), എസ്.എ.എസ് അസിസ്റ്റന്‍റ് (വനിത) മ്യൂസിക് (1), എസ്.എ.എസ് അസിസ്റ്റന്‍റ് (വനിത) (സ്പോര്‍ട്സ്) (1), ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഫൈന്‍ ആര്‍ട്സ് (1), ടെക്നിക്കല്‍ അസിസ്റ്റന്‍റ് വിഡിയോ എഡിറ്റിങ് (1), ടെക്നീഷ്യന്‍ (3) എന്നിങ്ങനെയാണ് ഒഴിവുകള്‍. സൂപ്രണ്ട് (1), ടെക്നിക്കല്‍ അസിസ്റ്റന്‍റ് (2), ടെക്നീഷ്യന്‍ (2) എന്നിങ്ങനെ സംവരണംചെയ്ത ഒഴിവുകളുമുണ്ട്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ www.nitrkl.ac.inല്‍ ലഭിക്കും.
അപേക്ഷാഫീസ്: 300 രൂപ (എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍/സ്ത്രീകള്‍ -ഫീസില്ല).
 ഓണ്‍ലൈന്‍ വഴിയാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.nitrkl.ac.inല്‍ jobs and tenders എന്ന ലിങ്കില്‍ പ്രവേശിച്ച് അപേക്ഷിക്കാം. ഒക്ടോബര്‍ 10 മുതലാണ് അപേക്ഷ ആരംഭിക്കുക.
അവസാന തീയതി ഒക്ടോബര്‍ 31. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.