കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അസിസ്റ്റന്‍റ് തസ്തികയില്‍ എട്ട് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം, ആറുമാസത്തില്‍ കുറയാത്ത കാലയളവിലെ പഠനത്തിനുശേഷം നേടിയ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഡിപ്ളോമ എന്നിവയാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ ശമ്പളം 17,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17. താല്‍പര്യമുള്ളവര്‍ രജിസട്രാര്‍, കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, പനങ്ങാട് പി.ഒ, മാടവന, കൊച്ചി- 682506 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ www.kufos.ac.inല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.