കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ്

ക്ളാസുകള്‍  ആഗസ്റ്റില്‍ തുടങ്ങും

കൊച്ചി: കൊച്ചിന്‍ ഷിപ്യാര്‍ഡിന് കീഴിലുള്ള മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനീയറിങ് (ജി.എം.ഇ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മെക്കാനിക്കല്‍/ മെക്കാനിക്കല്‍ ഓട്ടോമേഷന്‍ എന്‍ജിനീയറിങ് അല്ളെങ്കില്‍  നേവല്‍ ആര്‍കിടെക്ചര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. എസ്.എസ്.എല്‍.സി/ പ്ളസ് ടു തലത്തില്‍ ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്ക് വേണം.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകാരമുള്ള ജി.എം.ഇ കോഴ്സാണിത്.  ക്ളാസുകള്‍  ആഗസ്റ്റില്‍ തുടങ്ങും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  മര്‍ച്ചന്‍റ് ഷിപ്പുകളില്‍ ജൂനിയര്‍ മറൈന്‍ എന്‍ജിനീയറായി ജോലിനേടാന്‍ അര്‍ഹത ലഭിക്കും. ആഗസ്റ്റ് ബാച്ചില്‍ 32 സീറ്റുണ്ട്.

രണ്ട് കാറ്റഗറികളിലായാണ് അഡ്മിഷന്‍. ഷിപ്പിങ് കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. സ്പോണ്‍സര്‍ഷിപ്പിലൂടെ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷിപ്പിങ് കമ്പനികളെ സമീപിച്ച് അവരുടെ തെരഞ്ഞെടുപ്പ് വിജയിച്ചിരിക്കണം.

 സ്പോണ്‍സര്‍ഷിപ് ഇല്ലാത്തവര്‍ http://www.cochinshipyard.com/training_meti.html എന്ന ലിങ്കില്‍നിന്ന്  അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം.  
പ്രായപരിധി: 28. റസിഡന്‍ഷ്യല്‍ രീതിയിലാണ് കോഴ്സ് നടത്തുന്നത്. മൊത്തം ഫീസ്: 3,00,000 രൂപ  അഡ്മിഷന്‍ സമയത്ത് അടക്കണം.
പൂരിപ്പിച്ച അപേക്ഷ The Head of Department, Marine Engineering Training Institute, Cochin Shipyard Limited, Perumanoor P.O. Cochin  682 015. Ph. 0484 2501437/2501223  എന്ന വിലാസത്തില്‍ ജൂലൈ ഒന്നിനകം ലഭിക്കത്തക്ക വിധത്തില്‍ അയക്കണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.