എഫ്.സി.ഐയില്‍ അസി: ജനറല്‍ മാനേജര്‍, മെഡിക്കല്‍ ഓഫിസര്‍

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ( ജനറല്‍ അഡ്മിനിസ്ട്രേഷന്‍, അക്കൗണ്ട്സ്, ലോ) മെഡിക്കല്‍ ഓഫിസര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍-04, അക്കൗണ്ട്സ്-11, ലോ-05, മെഡിക്കല്‍ ഓഫിസര്‍-02 എന്നിങ്ങനെയാണ് ഒഴിവുകള്‍.
www.fcijobsportal.com എന്ന വെബ്സൈറ്റിലൂടെ ജൂലൈ 14  മുതല്‍ ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലായിരിക്കും  തെരഞ്ഞെടുപ്പ്.  തീയതി പിന്നീട് അറിയിക്കും.  

യോഗ്യത

അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (ജനറല്‍ അഡ്മിനിസ്ട്രേഷന്‍): ബിരുദാനന്തര ബിരുദം അല്ളെങ്കില്‍ നിയമ ബിരുദം.  കുറഞ്ഞത് 55  ശതമാനം മാര്‍ക്ക് വേണം. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. പ്രായപരിധി 30 വയസ്സ്.

അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (അക്കൗണ്ട്സ്):  അസോസിയേറ്റ് മെംബര്‍ഷിപ്പ് -ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ്/കോസ്റ്റ് അക്കൗണ്ടന്‍റ്സ്/ കമ്പനി സെക്രട്ടറി.  പ്രായപരിധി 28 വയസ്സ്.

അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (ലോ): നിയമബിരുദം. അഞ്ച് വര്‍ഷത്തെ അഭിഭാഷക പരിചയം/ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലോ ഓഫിസറായി അഞ്ചുവര്‍ഷത്തെ പരിചയം.  പ്രായപരിധി 33 വയസ്സ്.

മെഡിക്കല്‍ ഓഫിസര്‍: എം.ബി.ബി.എസും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.  പ്രായപരിധി 35 വയസ്സ്.
ഒ.ബി.സിക്ക് മൂന്നുവര്‍ഷവും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചുവര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. പ്രായം ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.

 ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക. ഫീസ് 600 രൂപ. ഇ ചലാന്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡ് വഴി ഫീസ് അടക്കാം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.