എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് കരസേനയില്‍ അവസരം

ജൂലൈ  ഒമ്പതുവരെ അപേക്ഷിക്കാം

ഇന്ത്യന്‍ കരസേനയിലെ ടെക്നിക്കല്‍ കാഡറിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ (ഐ.എം.എ) 2016 ജനുവരിയില്‍ ആരംഭിക്കുന്ന ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്കും ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയില്‍ (ഒ.ടി.എ) 2016 ഏപ്രിലില്‍ ആരംഭിക്കുന്ന ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ (ടെക്നിക്കല്‍) കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം.

പ്രായപരിധി: 20-27.  1989 ജനുവരി രണ്ടിനും 1996  ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, എയ്റോനോട്ടിക്കല്‍/എയ്റോസ്പേസ്, കമ്പ്യൂട്ടര്‍/ഐ.ടി, ആര്‍കിടെക്ചര്‍, ഫുഡ് ടെക്നോളജി/ ബയോടെക്/ബയോ മെഡിക്കല്‍/കെമിക്കല്‍  എന്‍ജിനീയറിങ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. മികച്ച ശാരീരികശേഷിയുള്ളവരായിരിക്കണം.

www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂലൈ  ഒമ്പത്.
അപേക്ഷകരില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ സര്‍വിസ് സെലക്ഷന്‍ ബോര്‍ഡിന്‍െറ ഇന്‍റര്‍വ്യൂവിന് ക്ഷണിക്കും. 2015 സെപ്റ്റംബര്‍/ഒക്ടോബര്‍ കാലയളവിലായിരിക്കും ഇന്‍റര്‍വ്യൂ.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനകാലത്ത് ലഫ്റ്റനന്‍റ് റാങ്കില്‍ നിയമനം ലഭിക്കും. മിലിട്ടറി അക്കാദമിയിലെ പരിശീലനം ഒരു വര്‍ഷവും ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിലെ പരിശീലനം 49 ആഴ്ചയുമായിരിക്കും. പരിശീലനകാലത്ത്  21,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. പരമാവധി 14 വര്‍ഷം വരെയാണ്  ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ കാലാവധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.