ജബല്‍പൂര്‍ ഗണ്‍ ഫാക്ടറിയില്‍ 425 ഒഴിവുകള്‍

മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ഗണ്‍ കാരിയേജ് ഫാക്ടറിയില്‍ സെമി-സ്കില്‍ഡ് ട്രേഡ്സ്മാന്‍ തസ്തികയില്‍ 425 ഒഴിവുണ്ട്. ഇലക്ട്രീഷ്യന്‍ സെമി-സ്കില്‍ഡ് (35), ഇലക്ട്രോപ്ളേറ്റര്‍ സെമി-സ്കില്‍ഡ് (5), എക്സാമിനര്‍ സെമി സ്കില്‍ഡ് (28), ഫിറ്റര്‍ (ഇലക്ട്രോണിക്-10, ഫിറ്റര്‍ (ഓട്ടോമൊബൈല്‍)-9, ഫിറ്റര്‍ ജനറല്‍-87, മെഷിനിസ്റ്റ്-101, മില്‍റൈറ്റ്-25, പെയിന്‍റര്‍-8, ടര്‍ണര്‍-16, വെല്‍ഡര്‍-36, ബ്ളാക്ക്സ്മിത്ത്-3, ഫിറ്റര്‍ (ഓട്ടോ ഇലക്ട്രോണിക്)-2, ഹീറ്റ് ട്രീറ്റ്മെന്‍റ് ഓപറേറ്റര്‍-3, മെഷിനിസ്റ്റ് ഗ്രൈന്‍ഡര്‍-2, മില്ലര്‍-8 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി:18നും 32നും ഇടയില്‍.
യോഗ്യത: മെട്രിക്കുലേഷനും അതത് ട്രേഡില്‍ എന്‍.സി.ടി.വി.ടി സര്‍ട്ടിഫിക്കറ്റും. അപേക്ഷ ഫീസ്: ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 50 രൂപ ഫീസായി അടക്കണം. സ്ത്രീകള്‍/ എസ്.സി/ എസ്.ടി/ ഭിന്നശേഷി, എക്സ് സര്‍വിസ്മാന്‍ ഫീസില്ല.
എങ്ങനെ അപേക്ഷിക്കം: www.ofbgcf.nic.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 8നാണ് ഓണ്‍ലൈന്‍ അപേക്ഷ ആരംഭിക്കുക. അവസാന തീയതി ആഗസ്റ്റ്-22.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.