കരസേനാ റിക്രൂട്ട്മെന്‍റും ഓണ്‍ലൈനാകുന്നു

ലുധിയാന: കരസേനയിലേക്കുള്ള പ്രവേശവും ഓണ്‍ലൈന്‍ വഴിയാക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് നിലവിലെ ഓപണ്‍ റിക്രൂട്ട്മെന്‍റിന് പകരം ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വരും. ഓണ്‍ലൈനായി അപേക്ഷിക്കുന്നവരെ പരീക്ഷക്കുള്ള സ്ഥലവും സമയവും കരസേന റിക്രൂട്ട്മെന്‍റ് സെല്‍ അറിയിക്കും. ഇതുവഴി സമയനഷ്ടവും ആള്‍മാറാട്ടവും ഒഴിവാക്കാനാകുമെന്ന് റിക്രൂട്ടിങ് വിഭാഗം ഡയറക്ടര്‍ കേണല്‍ ദാവീന്ദര്‍ സിങ് പറഞ്ഞു. www.joinindianarmy.nic.in വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.എന്നാല്‍, ഓണ്‍ലൈന്‍ അപേക്ഷകൊണ്ട് മാത്രം അപേക്ഷാര്‍ഥി യോഗ്യത നേടുന്നില്ളെന്നും അപാകതകള്‍ കണ്ടത്തെുന്നപക്ഷം അപേക്ഷ റദ്ദാക്കപ്പെടുമെന്നും കേണല്‍ ദാവീന്ദര്‍ സിങ് പറഞ്ഞു. കരസേന ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ചതികളില്‍ വീഴരുതെന്നും മുന്നറിയിപ്പ് നല്‍കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.