കല്‍പാക്കം ഇന്ദിര ഗാന്ധി സെന്‍റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ ട്രേഡ് അപ്രന്‍റിസായി 108 പേര്‍ക്ക് അവസരമുണ്ട്. ഫിറ്റര്‍ (35), ടര്‍ണര്‍ (10), മെഷിനിസ്റ്റ് (10), ഇലക്ട്രീഷ്യന്‍ (23), വെല്‍ഡര്‍ (10), ഇലക്¤്രടാണിക് മെക്കാനിക് (ഒന്ന്), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (നാല്), മെക്കാനിക് റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി (അഞ്ച്), കാര്‍പെന്‍റര്‍ (മൂന്ന്), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ് (അഞ്ച്), ഗാര്‍ഡനര്‍ (ഒന്ന്), ഹോര്‍ട്ടികള്‍ചര്‍ അസിസ്റ്റന്‍റ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: 22 കഴിയരുത് (6.8.2015 അടിസ്ഥാനത്തില്‍). എസ്.സി/ എസ്.ടി വിഭാഗത്തിന് ഇളവ് ലഭിക്കും.
യോഗ്യത: 10+2, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ പോസ്റ്റിന് നാഷനല്‍ കൗണ്‍സിലിന്‍െറ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം: www.igcar.ernet.in/recruitment/Advt3_GSO2015.pdf വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോറത്തിന്‍െറ മാതൃക എ4 പേപ്പറില്‍ വരച്ച് പൂരിപ്പിച്ച ശേഷം ഗസറ്റഡ് ഓഫിസര്‍ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ‘ദി അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, റിക്രൂട്ട്മെന്‍റ് സെക്ഷന്‍, ഇന്ദിര ഗാന്ധി സെന്‍റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്, കാഞ്ചീപുരം, കല്‍പാക്കം -603 102 എന്ന വിലാസത്തില്‍ ആഗസ്റ്റ് എട്ടിനുമുമ്പ് അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.