തിരുവനന്തപുരം: തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ഫെഡറല്‍ ബാങ്കിന്‍െറ സഹകരണത്തോടെ സ്ഥാപിക്കുന്ന അസിസ്റ്റിവ് ടെക്നോളജി സെന്‍ററിലേക്ക് ഹെഡ്, സ്പെഷലിസ്റ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി അല്ളെങ്കില്‍ ഇന്ത്യയിലെയോ വിദേശത്തേയോ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, സമാന മേഖല എന്നിവയിലേതെങ്കിലുമുള്ള എം.ടെക്, മുന്‍നിര സാങ്കേതിക സ്ഥാപനത്തിലെ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. വൈകല്യമുള്ളവര്‍ക്കായി സഹായക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലുമുള്ള പരിചയം അഭിലഷണീയം.
രാജ്യാന്തരതലത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്കും ഉയര്‍ന്ന പരിഗണന. 35 വയസ്സിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്, നിഷ് റോഡ്, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം 695017 വിലാസത്തില്‍ ജൂലൈ 31നകം ലഭിക്കത്തക്കവിധം അപേക്ഷ അയക്കണം. വിശദവിവരങ്ങള്‍ nish.ac.in/others/career വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.