അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്ത് 31
തിരുവനന്തപുരം: കളമശ്ശേരി എച്ച്.എം.ടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകള്‍-36. ജൂനിയര്‍ അസോസിയേറ്റ്സ്-എ, ജൂനിയര്‍ അസോസിയേറ്റ്സ്-ബി, സീനിയര്‍ അസോസിയേറ്റ്സ്, എക്സിക്യൂട്ടിവ്-എ, എക്സിക്യൂട്ടിവ്-ബി ടെക്നിക്കല്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31.
തസ്തിക, യോഗ്യത, വയസ്സ് എന്ന ക്രമത്തില്‍
1. (ജൂനിയര്‍ അസോസിയേറ്റ്സ്-എ) ജനറല്‍ കാറ്റഗറി: എന്‍.എ.സി അല്ളെങ്കില്‍ ഐ.ടി.ഐ ജനറല്‍ കാറ്റഗറിയില്‍ 60 ശതമാനം മാര്‍ക്ക്. എസ്.സി/എസ്.ടി വിഭാഗത്തിന് 55 ശതമാനം മാര്‍ക്കോടെ പാസായവര്‍. എച്ച്.എം.ടിയിലോ മറ്റ് അംഗീകൃത എന്‍ജിനീയറിങ് കമ്പനികളിലോ ഒരുവര്‍ഷത്തെ അപ്രന്‍റിസ് ട്രെയ്നിയായുള്ള പ്രവൃത്തിപരിചയം. പ്രായം 18ന് മുകളില്‍.
2. (ജൂനിയര്‍ അസോസിയേറ്റ്സ്-ബി) ജനറല്‍ കാറ്റഗറി: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബി.കോം/ബി.എസ്സിയില്‍ (കെമിസ്ട്രി) 70 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയര്‍. എസ്.എസി/എസ്.ടിക്ക് 60 ശതമാനം മാര്‍ക്ക്. കൂടാതെ, എം.എസ് ഓഫിസ്, എം.എസ് എക്സല്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയര്‍ വിസ്, ടാലി എന്നിവ അഭികാമ്യം. ഏതെങ്കിലും കമ്പനിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 19ന് മുകളില്‍.
3. (സീനിയര്‍ അസോസിയേറ്റ്സ്) ജനറല്‍ കാറ്റഗറി: ഏതെങ്കിലും വിഷയത്തില്‍ 70 ശതമാനം മാര്‍ക്കോടെയുള്ള ഡിപ്ളോമ. എസ്.സി/എസ്.ടി വിഭാഗത്തിന് 60 ശതമാനം മാര്‍ക്ക്. ഏതെങ്കിലും അംഗീകൃത എന്‍ജിനീയറിങ് കമ്പനിയില്‍ ഒരുവര്‍ഷം അപ്രന്‍റിസ് ട്രെയ്നിയായി പ്രവൃത്തിപരിചയം. പ്രായം 22.
4. (എക്സിക്യൂട്ടിവ്-എ) ജനറല്‍ കാറ്റഗറി: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്ന് എം.കോം/ ബി.കോം ബിരുദത്തോടൊപ്പം എം.ബി.എ (ഫിനാന്‍സ്) അല്ളെങ്കില്‍, ം.എസ്സിയില്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) 60 ശതമാനം മാര്‍ക്കോടെ പാസായവര്‍. എസ്.സി/എസ്.ടി വിഭാഗത്തിന് 55 ശതമാനം മാര്‍ക്ക്. ഏതെങ്കിലും സ്ഥാപനത്തില്‍ പോജക്ട് അസോസിയേറ്റായി ഒരുവര്‍ഷത്തില്‍ കുറയാത്ത പരിചയം. പരമാവധി 30 വയസ്സ്.
5. (എക്സിക്യൂട്ടിവ്-ബി ടെക്നിക്കല്‍) ജനറല്‍ കാറ്റഗറി: ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്നോ സര്‍വകലാശാലയില്‍നിന്നോ 70 ശതമാനം മാര്‍ക്കോടെയുള്ള എന്‍ജിനീയറിങ് ബിരുദം. എസ്.എസി/എസ്.ടി വിഭാഗത്തിന് 60 ശതമാനം മാര്‍ക്ക്. ഏതെങ്കിലും സ്ഥാപനത്തിലോ യൂനിവേഴ്സിറ്റിയിലോ ഒരുവര്‍ഷത്തെ അപ്രന്‍റിസ് ട്രെയ്നിയായുള്ള പ്രവൃത്തിപരിചയം. പരമാവധി 30 വയസ്സ്. പ്രായപരിധിയില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: ദ ജോയന്‍റ് ജനറല്‍ മാനേജര്‍ (എച്ച്.ആര്‍), എച്ച്.എം.ടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ്, എച്ച്.എം.ടി കോളനി പി.ഒ, കളമശ്ശേരി, എറണാകുളം ജില്ല. 683503 കേരള, ഇന്ത്യ. ഫോണ്‍: 0484^2540731.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.