എയര്‍ ഇന്ത്യയില്‍ 193 എയര്‍ലൈന്‍ അറ്റന്‍ഡന്‍റ്

പ്ളസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം  •അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്

എയര്‍ ഇന്ത്യയില്‍ താല്‍ക്കാലികമായി എയര്‍ലൈന്‍ അറ്റന്‍ഡന്‍റ്സിനെ നിയമിക്കുന്നു. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. എസ്.സി (32), എസ്.ടി (14), ഒ.ബി.സി (49), ജനറല്‍ (98) എന്നിങ്ങനെയാണ് ഒഴിവുകള്‍. കോഴിക്കോട്, മംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നിയമനം. അവിവാഹിതരായ സ്ത്രീ-പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം.

പ്രായപരിധി: 18 നും 24 നും ഇടയില്‍. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും.
ശാരീരിക ക്ഷമത: പുരുഷന്മാര്‍ക്ക് നീളം165 സെ.മീ  സ്ത്രീകള്‍ക്ക് 157.5 സെ.മീ. ഭാഷാ പ്രാവീണ്യം: മലയാളം സംസാരിക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. ഹിന്ദി /ഇംഗ്ളീഷ് ഭാഷകളില്‍ നല്ല ആശയവിനിമയശേഷി വേണം.

ഹോട്ടല്‍ മാനേജ്മെന്‍റ്, കാറ്ററിങ് ടെക്നോളജി കോഴ്സുകളില്‍ മൂന്നുവര്‍ഷത്തെ ബിരുദം, ഡിപ്ളോമയുള്ളവര്‍ക്കും കാബിന്‍ ക്രൂവില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
തെരഞ്ഞെടുപ്പ്: ഗ്രൂപ് ഡിസ്കഷന്‍, വ്യക്തിത്വ പരിശോധന, അഭിമുഖം, ശാരീരികക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷിക്കേണ്ട വിധം: www.airindiaexpress.in വെബ്സൈറ്റില്‍ Careers ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കാം.
500 രൂപ ‘എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ലിമിറ്റഡ്’ മുംബൈയില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയക്കണം. അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.