സെയിലില്‍ 482 അറ്റന്‍ഡന്‍റ്, ഓപറേറ്റര്‍

ഐ.ടി.ഐ യോഗ്യത നേടിയവര്‍ക്കാണ് അവസരം •അവസാന തീയതി സെപ്റ്റംബര്‍ ഒമ്പത്

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിലായ് സ്റ്റീല്‍ പ്ളാന്‍റില്‍ ടെക്നീഷ്യന്‍, അറ്റന്‍ഡന്‍റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഊര്‍ജ്ജസ്വലരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. അറ്റന്‍ഡന്‍റ് തസ്തികയില്‍ 192ഉം ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ തസ്തികയില്‍ 290 ഒഴിവുമാണുള്ളത്.
 അറ്റന്‍ഡന്‍റ് വിഭാഗത്തില്‍ ഫിറ്റര്‍ (75), ഇലക്ട്രീഷ്യന്‍ (54), വെല്‍ഡര്‍ (14), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് 95), എച്ച്.വി.ഡി (ഒമ്പത്), ടര്‍ണര്‍/മെഷീനിസ്റ്റ് (23), ഡീസല്‍ മെക്കാനിക് (നാല്), മാസണ്‍ (ആറ്), ഡ്രാഫ്റ്റ്മാന്‍ (രണ്ട്) എന്നിങ്ങനെയും ഓപറേറ്റര്‍ വിഭാഗത്തില്‍ മെറ്റലര്‍ജി(50), ഇലക്ട്രിക്കല്‍ (64), മെക്കാനിക്കല്‍ (98), ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (64), സിവില്‍ (ഏഴ്) എന്നിങ്ങനെയുമാണ് ഒഴിവുകള്‍.
യോഗ്യത: അറ്റന്‍ഡന്‍റ് കം ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്, ഡീസല്‍ മെക്കാനിക്, ടര്‍ണര്‍ / മെഷീനിസ്റ്റ്, മാസോണ്‍, ഡ്രാഫ്റ്റ്മാന്‍ തസ്തികളില്‍ ഐ.ടി.ഐ യോഗ്യതയും എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും. എച്ച്.വി.ഡി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെവി വെഹിക്ള്‍ ലൈസന്‍സും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

ഓപറേറ്റര്‍ കം ടെക്നീഷ്യനാവാന്‍ മെറ്റലര്‍ജി, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍, സിവില്‍ ട്രേഡുകളില്‍ 50 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷം നീളുന്ന എന്‍ജിനീയറിങ് ബിരുദം. ബോയ് ലര്‍ ഓപറേഷന്‍ തസ്തികക്ക് അതത് ട്രേഡില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.

പ്രായപരിധി: 2015 സെപ്റ്റംബര്‍ ഒമ്പത് അടിസ്ഥാനത്തില്‍ 18നും 28നും ഇടയില്‍.
ശാരീരികക്ഷമത: നീളം പുരുഷന്മാര്‍ക്ക് 155, സ്ത്രീ-143 സെ.മി, തൂക്കം-പുരുഷന്‍-45, സ്ത്രീ-35 കി.ഗ്രാം. നെഞ്ചളവ് പുരുഷന്‍-75-79, സ്ത്രീ 70-73 സെ.മി.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തില്‍.
അപേക്ഷാ ഫീസ്: ഓപറേറ്റര്‍ കം ടെക്നീഷ്യന് 250 രൂപയും അറ്റന്‍ഡന്‍റ് 150ഉം ആണ്. എസ്.ബി.ഐ ഇ-ചലാന്‍ വഴി ഫീസടക്കാം. സംവരണവിഭാഗത്തില്‍പെട്ടവര്‍ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.sail.co.in  ലെ ‘Careers’ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷം സ്ളിപ്പ് സൂക്ഷിക്കേണ്ടതാണ്.
അവസാന തീയതി: സെപ്റ്റംബര്‍ ഒമ്പത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.