വിജയ ബാങ്ക് പ്രബേഷനറി (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളുണ്ട്. www.vijayabank.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ 29. അപേക്ഷയുടെ പ്രിന്‍റൗട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് ഒമ്പത്.
യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ബിരുദം (2015 മാര്‍ച്ച് ഒന്നിന് മുമ്പ് അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍). മുന്‍പരിചയം ആവശ്യമില്ളെങ്കിലും ബാങ്ക്/സാമ്പത്തിക സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 20-35 വയസ്സ്. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ്: 350 രൂപ. പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് 50 രൂപ. ഏപ്രില്‍ 29 വരെ ഫീസടക്കാം.
ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ആവശ്യമെങ്കില്‍ ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവ നടത്തിയേക്കും. വിശദവിവരങ്ങള്‍ക്ക് ബാങ്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.