സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് ഓഫിസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. http://ibps.sifyitest.com/sbiscoapr15 വെബ്സൈറ്റ് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത് അവസാന തീയതി ഏപ്രില്‍ 27. അപേക്ഷയുടെ പ്രിന്‍റൗട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് ഏഴ്.
ചീഫ് മെഡിക്കല്‍ ഓഫിസര്‍ -ഒന്ന്, ചീഫ് മാനേജര്‍-ഒന്ന്, മാനേജര്‍ (സി.എ)-രണ്ട്, മാനേജര്‍ (ഒഫിഷ്യല്‍ ലാംഗ്വേജ്)-മൂന്ന്, ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി)-14, ഡെപ്യൂട്ടി മാനേജര്‍ (ലോ)-നാല്, ഡെപ്യൂട്ടി മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്)-അഞ്ച്, ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീറിങ്)-മൂന്ന്, ഡെപ്യൂട്ടി മാനേജര്‍ (ഫയര്‍)-ഒന്ന്, അസി. മാനേജര്‍ (സിസ്റ്റം)-20, അസി. മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്)-19, അസി. മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്)-ഒമ്പത്, അസി. മാനേജര്‍ (സി.എ)-14 എന്നിങ്ങനെ 96 ഒഴിവുകളുണ്ട്.
ജനറല്‍ വിഭാഗത്തിന് 600 രൂപയും പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 100 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ജൂണ്‍ 14നായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പരീക്ഷയില്‍ കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
തസ്തിക, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തുടങ്ങിയ വിശദാംശങ്ങള്‍ക്ക് www.statebankofindia.com, www.sbi.co.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.