കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി കാമ്പസിലെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലേക്ക് കരാറടിസ്ഥാനത്തില്‍ ഡയറക്ടര്‍ തസ്തികയിലേക്ക് നിയമനത്തിന് താവക്കര കാമ്പസില്‍ ഏപ്രില്‍ 21ന് ഉച്ചക്ക് രണ്ടുമണിക്ക് വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. യോഗ്യത: 1. മൈക്രോബയോളജി/ബയോകെമിസ്ട്രി/എം.എല്‍.ടി എന്നിവയിലേതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി ബിരുദവും അല്ളെങ്കില്‍ മെഡിക്കല്‍ മൈക്രോബയോളജിയിലോ/ബയോ കെമിസ്ട്രിയിലോ പിഎച്ച്.ഡി ബിരുദവും മെഡിക്കല്‍ അനുബന്ധ മേഖലയിലെ പ്രവൃത്തി പരിചയവും. 2. പ്രസ്തുത വിഷയത്തില്‍ കുറഞ്ഞത് എട്ടുവര്‍ഷം മുന്‍പരിചയവും അസി. പ്രഫസര്‍ പോസ്റ്റിലേക്ക് നിഷ്കര്‍ഷിക്കുന്ന യോഗ്യതയും. സര്‍വിസില്‍നിന്ന് വിരമിച്ച 65 വയസ്സിന് താഴേയുള്ളവരെയും പരിഗണിക്കും. പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. യൂനിവേഴ്സിറ്റി/കോളജ് തലത്തില്‍ 20 വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്ക് പ്രതിമാസം 27,000 രൂപയും മറ്റുള്ളവര്‍ക്ക് 21,000 രൂപയുമായിരിക്കും പ്രതിമാസ വേതനം.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, ജനനതീയതി, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ എല്ലാ അസ്സല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അന്നേദിവസം 1.30ന് അക്കാദമിക് വിഭാഗത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ മുമ്പാകെ ഹാജരാകണം.
കേരളത്തിന് പുറത്തുനിന്ന് നിര്‍ദിഷ്ട യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ സര്‍വകലാശാല നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം സര്‍വകലാശാലയുടെ ഫണ്ടില്‍ അടച്ച 200 രൂപയുടെ ഒറിജിനല്‍ ചലാന്‍ രസീതും ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോറവും വിശദവിവരങ്ങള്‍ക്കും www.kannuruniversity.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.