സംസ്ഥാന സർക്കാറിനു കീഴിലുള്ള ഒൗഷധിയിൽ (ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഇന്ത്യൻ മെഡിസിൻസ് -കേരള ലിമിറ്റഡ്) മെഷീൻ ഒാപറേറ്റർ/ഷിഫ്റ്റ് ഒാപറേറ്റർ തസ്തികയിൽ ജോലി ചെയ്യുന്നതിന് താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 160 ഒഴിവുകളാണുള്ളത്. ഒരു വർഷത്തെ കരാറിലാണ് നിയമനം. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
യോഗ്യത: െഎ.ടി.െഎ/െഎ.ടി.സി/പ്ലസ് ടു. 18നും 41നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം. അർഹരായവർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
താൽപര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പു സഹിതം അപേക്ഷിക്കണം. അപേക്ഷ ഡിസംബർ 23ന് മുമ്പായി ഒൗഷധിയുടെ തൃശൂർ കുട്ടനെല്ലൂർ ഒാഫിസിൽ ലഭിക്കണം. വിലാസം: ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ്, കുട്ടനെല്ലൂർ പി.ഒ, തൃശൂർ, കേരള- 680 014 ഫോൺ: 0487- 2459377. ഇ-മെയിൽ: mail@oushadhi.org വെബ്സൈറ്റ്: www.oushadhi.org
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.