Posted On
date_range Updated On
date_range വിക്രം സാരാഭായി സ്പേസ് സെൻററിൽ 153 ഗ്രാജ്വേറ്റ് അപ്രൻറിസ്
കേന്ദ്ര ബഹിരാകാശ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെൻററിൽ ഗ്രാജ്വേറ്റ് അപ്രൻറിസ് തസ്തികയിൽ 153 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താഴെപ്പറയുന്ന വിഭാഗങ്ങളിലാണ് നിയമനം (വിഭാഗം, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ):
1. എയറോനോട്ടിക്കൽ/എയറോസ്പേസ് എഞ്ചിനീയറിങ്: 15.
2. കെമിക്കൽ എഞ്ചിനീയറിങ്: എട്ട്.
3. സിവിൽ എഞ്ചിനീയറിങ്: 10.
4. കമ്പ്യൂട്ടർ സയൻസ്/എഞ്ചിനീയറിങ്: 15.
5. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 10.
6. ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 38.
7. മെക്കാനിക്കൽ എഞ്ചിനീയറിങ്: 38.
8. മെറ്റലർജി: നാല്
9. പ്രൊഡക്ഷൻ എൻജിനീയറിങ്: അഞ്ച്.
മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നതിന് ഒന്നാം ക്ലാസോടെ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.
10. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്: ആറ്. ബിരുദവും ഒന്നാം ക്ലാസോടെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവുമാണ് യോഗ്യത.
11. കാറ്ററിങ് ടെക്നോളജി/ഹോട്ടൽ മാനേജ്മെൻറ്: നാല്. കാറ്ററിങ് ടെക്നോളജി അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെൻറിൽ ഒന്നാം ക്ലാസോടെ ബിരുദമാണ് യോഗ്യത.
വാക്-ഇൻ ഇൻറർവ്യൂവിലൂടെയാണ് നിയമനം. മെക്കാനിക്കൽ, സിവിൽ, മെറ്റലർജി, കെമിക്കൽ, എയറോനോട്ടിക്കൽ/എയറോസ്പേസ് ആൻഡ് പ്രൊഡക്ഷൻ എഞ്ചിനീയറിങ് വിഭാഗക്കാർക്ക് നവംബർ 18ന് ഒമ്പതു മുതൽ മൂന്നുവരെയാണ് അഭിമുഖം.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്/എഞ്ചിനീയറിങ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കാറ്ററിങ് ടെക്നോളജി/ഹോട്ടൽ മാനേജ്മെൻറ് വിഭാഗങ്ങൾക്ക് നവംബർ 25ന് രാവിലെ ഒമ്പതു മുതൽ മൂന്നുവരെയാണ് അഭിമുഖം. കൊല്ലത്തെ ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്കൂൾ ഒാഫ് മാനേജ്മെൻറിലാണ് രണ്ട് ദിവസത്തെയും അഭിമുഖം നടക്കുക.
അപേക്ഷ: താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകുന്നതിന് മുമ്പായി www.sdcentre.org അല്ലെങ്കിൽ www.mhrdnats.gov.in ലൂടെ ഒാൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
യോഗ്യതപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാവും തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് www.vssc.gov.in ൽ Recruitment ൽ Recruitment notice കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.