കേന്ദ്രസർക്കാറിന് കീഴിെല ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ അപ്രൻറിസ് തസ്തികയിലെ 139 ഒഴിവുകളിലേക്ക് അേപക്ഷ ക്ഷണിച്ചു. രാജസ്ഥാനിലെ രവാത്ഭാത സൈറ്റിൽ 60 ഒഴിവുകളും മഹാരാഷ്ട്രയിലെ താരാപുർ സൈറ്റിൽ 79 തസ്തികകളിലുമാണ് നിയമനം.
1. രവാത്ഭാത സൈറ്റ്: ഫിറ്റർ: 12, ടർണർ: ഒമ്പത്, മെഷിനിസ്റ്റ്: ഒമ്പത്, ഇലക്ട്രീഷ്യൻ: 12, ഇലക്ട്രോണിക് മെക്കാനിക്: 12, വെൽഡർ: മൂന്ന്, കമ്പ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്: മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
ബന്ധപ്പെട്ട ട്രേഡിൽ െഎ.ടി.െഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 10ന് 14നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്ക് കേന്ദ്രസർക്കാർ നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
രവാത്ഭാതയിലെ ന്യൂക്ലിയർ ട്രെയ്നിങ് സെൻററിലാകും പരിശീലനം. െഎ.ടി.െഎ മാർക്കിെൻറ അടിസ് ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ 10.
2. താരാപുർ സൈറ്റ്: ഫിറ്റർ: 11, ടർണർ: നാല്, ഇലക്ട്രീഷ്യൻ: 10, വയർമാൻ: അഞ്ച്, വെൽഡർ: ഏഴ്, ഇലക് ട്രോണിക്സ് മെക്കാനിക്: ഒന്ന്, ഇൻസ്ട്രുെമൻറ് മെക്കാനിക്: ഒന്ന്, െറഫ്രിജറേറ്റർ ആൻഡ് എ.സി മെക്കാനിക്: മൂന്ന്, കാർപൻറർ: എട്ട്, മേസൺ: നാല്, പ്ലംബർ: ആറ്, പെയിൻറർ: ഏഴ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ): രണ്ട്, മെഷിനിസ്റ്റ്: മൂന്ന്, ഡീസൽ മെക്കാനിക്: രണ്ട്, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ്: രണ്ട്, ഷീറ്റ് മെറ്റൽ വർക്കർ: മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി അംഗീകാരമുള്ള െഎ.ടി.െഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒക്ടോബർ മൂന്നിന് 16നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്ക് കേന്ദ്രസർക്കാർ നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. െഎ.ടി.െഎക്ക് ലഭിച്ച മാർക്കിെൻറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരുവർഷമാണ് അപ്രൻറിസ്ഷിപ് കാലാവധി. പൂരിപ്പിച്ച അപേക്ഷ Manager (HRM), Nuclear Power Corporation of India Limited, Tarapur Maharashtra Site, PO : TAPP, Tal. & Dist : Palghar, PIN : 401 504,Maharashtra എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ മൂന്ന്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്യണം. എൻ.പി.സി.െഎ.എൽ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന അപേക്ഷ പൂരിപ്പിച്ച് Dy. Manager (HRM), Recruitment Section, Vijay Bhawan, Rawatbhata Rajasthan Site, NPCIL, P.O.-Anushakti, Via-kota (Rajasthan), Pin- 323303 എന്ന വിലാസത്തിൽ അയക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുന്നതിനും
http://www.npcil.nic.in/ ൽ Careers and Human Resource Management വിഭാഗത്തിൽ Opportunities കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.