ഋഷികേശ് എയിംസിൽ വിവിധ അധ്യാപക തസ്തികകളിലും സ്റ്റാഫ് നഴ്സ്, അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട് തുടങ്ങിയ തസ്തികകളിലുമായി 1348 ഒഴിവുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 1126 ഒഴിവുകളും (ജനറൽ-570), ഒ.ബി.സി-304, എസ്.സി-168, എസ്.ടി-84) അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട് തസ്തികയിൽ 26 ഒഴിവുകളും (ജനറൽ-15, ഒ.ബി.സി-ഏഴ്, എസ്.സി-നാല്, എസ്.ടി-രണ്ട്) അധ്യാപക തസ്തികയിൽ 196 ഒഴിവുകളുമാണുള്ളത്.
1. അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട് (ഗ്രൂപ് എ): അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള നാലു വർഷ ബി.എസ്സി നഴ്സിങ്ങാണ് യോഗ്യത. ബി.എസ്സി പോസ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്ങോ തത്തുല്യമോ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സംസ്ഥാന നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. 200 കട്ടിലെങ്കിലുമുള്ള ആരോഗ്യസ്ഥാപനത്തിൽ ആറു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 21നും 35നും ഇടയിൽ.
2. സ്റ്റാഫ് നഴ്സ് ഗ്രേഡ് II (സിസ്റ്റർ ഗ്രേഡ് II) ഗ്രൂപ് ബി അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള നാലു വർഷ ബി.എസ്സി നഴ്സിങ്ങാണ് യോഗ്യത. ബി.എസ്സി പോസ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്ങോ തത്തുല്യമോ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സംസ്ഥാന നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രായം 21നും 30നും ഇടയിൽ.
3. അധ്യാപക ഒഴിവുകൾ: അനസ്േതഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഡെർമറ്റോളജി, ഇ.എൻ.ടി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഫോറൻസിക് മെഡിസിൻ/ടോക്സിക്കോളജി, ഗ്യാസ്ട്രോ എൻററോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാേങ്കാളജി/ഹീമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയാർ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി ആൻഡ് ലാബ് മെഡിസിൻ, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സൈക്കോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, സർജിക്കൽ ഒാേങ്കാളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ സർജറി, എമർജൻസി മെഡിസിൻ, യൂറോളജി, നഴ്സിങ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക ഒഴിവുകൾ. യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ http://aiimsrishikesh.edu.in ൽ. അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്കും ഒാൺലൈനായി അപേക്ഷിക്കാനും വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.