ഭാരത്​ ഇലക്​ട്രോണിക്​സ്​ ലിമിറ്റഡിൽ 120 ട്രെയി​നി/പ്രോജക്​ട്​ എൻജിനീയർ

ഭാരത്​ ഇലക്​ട്രോണിക്​സ്​ ലിമിറ്റഡ്​ (ബെൽ) ട്രെയിനി/പ്രോജക്​ട്​ എൻജിനീയർ തസ്​തികയിൽ കരാർ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ്​, ബംഗളൂരു യൂനിറ്റുകളിലായി 120 ഒഴിവുകളുണ്ട്​. 1-4 വർഷത്തേക്കാണ്​ നിയമനം. അപേക്ഷഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും www.bel-india.inൽ.

ബെൽ ഹൈദരാബാദ്​ യൂനിറ്റിലെ ഒഴിവുകൾ: ഇലക്​ട്രോണിക്​സ്​ -19, മെക്കാനിക്കൽ -11, കമ്പ്യൂട്ടർ സയൻസ്​-3, പ്രോജക്​ട് ​എൻജിനീയർ -ഇലക്​ട്രോണിക്​സ്​ -36, മെക്കാനിക്കൽ -8, കമ്പ്യൂട്ടർ സയൻസ്​-6, ഇലക്​ട്രിക്കൽ-1. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ BE/BTech ബിരുദവും 1-2 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 25/28​.

അപേക്ഷഫീസ്​: ട്രെയിനി എൻജിനീയർ -200 രൂപ, പ്രോജക്​ട്​ എൻജിനീയർ -500 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക്​ ഫീസില്ല.

നിർദിഷ്​ട ​ഫോറത്തിൽ തയാറാക്കിയ അപേക്ഷ രേഖകൾ സഹിതം Dy.General Manager (HR), Bharat Electronics Limited, I.E. Nacharam, Hyderabad 500076 എന്ന വിലാസത്തിൽ ഡിസംബർ 31നകം ലഭിക്കണം.

ബെൽ ബംഗളൂരു യൂനിറ്റിനു​ കീഴിലെ പ്രോജക്​ട്​ എൻജിനീയർ ഒഴിവുകൾ: സിവിൽ-24, ഇലക്​ട്രിക്കൽ -6, മെക്കാനിക്കൽ -6. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്​റ്റ്​ക്ലാസ്​ എൻജിനീയറിങ്​ ബിരുദം. SC/ST/PWD വിഭാഗങ്ങൾക്ക്​ യോഗ്യതപരീക്ഷ പാസായിരുന്നാൽ മതി. പ്രായപരിധി 28​. അപേക്ഷഫീസ്​ 500 രൂപ.

അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഡിസംബർ 26നകം Manager (HR/ES & SW), Bharat Electronics Limited, Jalahalli Post, Bangaluru 560013 എന്ന വിലാസത്തിൽ ഓർഡിനറി/സ്​പീഡ്​ പോസ്​റ്റിൽ ലഭിക്കണം.

ശമ്പളം: ട്രെയിനി എൻജിനീയർ: ആദ്യ വർഷം പ്രതിമാസം 25,000 രൂപ, രണ്ടാം വർഷം 28,000 രൂപ, മൂന്നാം വർഷം 31,000 രൂപ.

പ്രോജക്​ട് എൻജിനീയർ: ആദ്യ വർഷം പ്രതിമാസം 35,000 രൂപ, രണ്ടാം വർഷം 40,000 രൂപ, മൂന്നാം വർഷം 45,000 രൂപ, നാലാം വർഷം 50,000 രൂപ. മറ്റാനുകൂല്യങ്ങളായി പ്രതിവർഷം 10,000 രൂപകൂടി ലഭ്യമാകും.

Tags:    
News Summary - 120 Trainee / Project Engineer in Bharat Electronics Limited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.