കേന്ദ്ര മാനവ വിഭവ വികസനശേഷി മന്ത്രാലയത്തിന് കീഴിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ (സെൻട്രൽ സ്കൂൾ) വിവിധ തസ്തികകളിലായി 1017 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനധ്യാപക തസ്തികകളിലേക്കാണ് നിയമനം.
തസ്തികകളും ഒഴിവുകളും:
•ഗ്രൂപ് എ: ഡെപ്യൂട്ടി കമീഷണർ (നാല്), അസിസ്റ്റൻറ് കമീഷണർ (13), അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ (ഏഴ്)
•ഗ്രൂപ് ബി: ഫിനാൻസ് ഒാഫിസർ (രണ്ട്), അസിസ്റ്റൻറ് എൻജിനീയർ (ഒന്ന്), അസിസ്റ്റൻറ് (27), ഹിന്ദി ട്രാൻസ്ലേറ്റർ (നാല്), ലൈബ്രേറിയൻ (214)
•ഗ്രൂപ് സി: അപ്പർ ഡിവിഷൻ ക്ലർക് (146), സ്റ്റെനോഗ്രാഫർ ഗ്രേഡ് II (38), ലോവർ ഡിവിഷൻ ക്ലർക് (561). ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2018 ജനുവരി 11 വരെ അപേക്ഷിക്കാം. ഡിസംബർ 21ന് ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ഗ്രൂപ് എ തസ്തികയിൽ 1200 രൂപയും ഗ്രൂപ് ബി , സി തസ്തികകളിൽ 750 രൂപയുമാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇൻറർവ്യൂ, അഭിരുചി പരീക്ഷ എന്നിവ നടത്തിയാകും തെരഞ്ഞെടുപ്പ്.
കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ കേന്ദ്രങ്ങൾ. സൗത്ത് സോണിലാണ് കേരളം ഉൾപ്പെടുന്നത്. ഒാരോ തസ്തികയിലെയും യോഗ്യതയും അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും http://kvsangathan.nic.in/ എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.