തിരുവനന്തപുരം :പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഒമ്പതാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.
റഗുലര്‍ വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് കാലാവധി ആറ് മാസം, അടിസ്ഥാന യോഗ്യത ഹയര്‍ സെക്കന്ററി/തത്തുല്യം, ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫീസ് 100 രൂപ അപേക്ഷ ഫീസ് എസ്.ബി.ഐയുടെ തിരുവനന്തപുരം വികാസ് ഭവന്‍ ബ്രാഞ്ചിലെ 37005174195 എന്ന അക്കൗണ്ടിലോ നേരിട്ടോ Executive Director, K-LAMPS എന്ന പേരില്‍ പണമായോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മുഖേനയോ (IFSC SBIN0070415) അടയ്ക്കാവുന്നതാണ്.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസിന്റെ പ്രസക്ത ഭാഗങ്ങളും നിയമസഭാ വെബ് സൈറ്റ് ആയ www.niyamasabha.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിയമസഭാ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന അപേക്ഷാ ഫോറം സമര്‍പ്പിക്കുമ്പോള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് എടുക്കി പേ-ഇന്‍-സ്ലിപ്പ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ രസീത് സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷാ ഫീസ് അടച്ച രസീത് സമര്‍പ്പിച്ച് അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നിയമസഭാ സെക്രട്ടറിയറ്റില്‍ നിന്ന് നേരിട്ടും കൈപ്പറ്റാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ നവംബര്‍ 20 ന് മുമ്പായി ഡെപ്യൂട്ടി ഡയറക്ടര്‍, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍, നൂം നമ്പര്‍ 739, നിയമസഭാ മന്ദിരം വികാസ് ഭവന്‍ തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2512662/2453/2670
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.