ഷറഫുന്നീസ

പൂക്കോട്ടൂർ യുദ്ധപഠനത്തിന് ഷറഫുന്നീസക്ക് ഡോക്ടറേറ്റ്

നീലേശ്വരം: കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രവിഭാഗം അസി. പ്രഫസർ സി.എച്ച്. ഷറഫുന്നീസക്ക്​ ഡോക്ടറേറ്റ് ലഭിച്ചു.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രപഠന വകുപ്പിലെ പ്രഫസർ പി. ശിവദാസ​െൻറ കീഴിൽ '1921 ആഗസ്​റ്റ്​ 26ന് നടന്ന പൂക്കോട്ടൂർ യുദ്ധവും യുദ്ധാനന്തര പൂക്കോട്ടൂർ ജനതയുടെ ജീവിതവും' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ്​ ലഭിച്ചത്.

മലപ്പുറം തിരൂർക്കാട് എ.എം ഹയർസെക്കൻഡറി സ്കൂൾ മാനേജർ ചാലിലകത്ത് ഇബ്രാഹീമി​െൻറയും കടുങ്ങപുരം കുന്നത്ത് പറമ്പിൽ അലീമയുടെയും മകളാണ്. കോഴിക്കോട് സ്വദേശി ഷഫീഖുൽ അസ്‌കറി​െൻറ ഭാര്യയാണ്. 

Tags:    
News Summary - Sharafunnisa receives doctorate in Pookottur war studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.